വാമനപുരം: രണ്ട് ദിവസമായി വീടിന്റെ ഗ്രില്ലിൽ തല കുടുങ്ങിക്കിടന്ന പൂച്ചയ്ക്ക് ഒടുക്കം ഫയർഫോഴ്സ് രക്ഷകരായി. മുത്തുമാരിയമ്മൻ കോവിലിനു സമീപം പൂജ കൊച്ചിളമ്പ വീട്ടിലാണ് പൂച്ചയുടെ തല ഗ്രില്ലിൽ കുടുങ്ങിയത്. രണ്ടു ദിവസമാണ് പൂച്ച ഇങ്ങനെ കിടക്കേണ്ടി വന്നത്.
വീട് അടച്ചിട്ടിരിക്കയായിരുന്നതിനാൽ ഇന്നലെ രാവിലെയാണ് സംഭവം ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്, ലിനു,അബ്ബാസി, അരവിന്ദ് എന്നിവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: