
ജെയ്‌പൂർ: രണ്ടാം വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് 60 കാരൻ ഇലക്‌ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ദോൽപൂരിലാണ് സംഭവം. സോഭരൻ സിങ്ങ് എന്ന ആളാണ് ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന് മുകളിൽ കയറി ആത്മമഹത്യാ ഭീഷണി മുഴക്കിയത്.
അഞ്ച് മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന് ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കുടുംബം അതിന് സമ്മതിച്ചില്ല.
ഇതോടെയായിരുന്നു ആത്മഹത്യാ ഭീഷണി. സോഭരൻ സിങ് ഹൈ-ടെൻഷൻ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. പിന്നീട് കുടുംബാംഗങ്ങളെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: