ഇടുക്കി: വൈകല്യങ്ങളെ മറന്ന് ഫാഷൻ മോഡലായി സൂസി എത്തിയപ്പോൾ വേറിട്ട അനുഭവമായി ബ്രൈഡൽ എച്ച്.ഡി മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും. സ്മാർട്ട് ഫാഷൻ വേൾഡ് ഇവന്‍റ്സും തിളക്കം ഫാൻസി ഷോപ്പ് കട്ടപ്പനയും ചേർന്നാണ് കട്ടപ്പന വിക്ടോറിയ ഇന്‍റർനാഷണൽ ഹോട്ടലിൽ പരിപാടി നടത്തിയത്. വൺഡേ സെമിനാറിനോടനുബന്ധിച്ചായിരുന്നു ബ്രൈഡൽ എച്ച്.ഡി മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും.
പരിപാടിയിൽ ഫാഷൻ മോഡലായി പങ്കെടുത്തത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ സൂസിയായിരുന്നു. തന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വേദിയായിട്ടാണ് സൂസി അവസരത്തെ കണ്ടത്. ചടങ്ങിൽ വിഷിഷ്ടാതിഥിയായി ഷംഷാദ് സിഡ് താജ്, Miss&mrs global universal best catwalk winner&title vivacions എന്നിവർ പങ്കെടുത്തു.
Udayanbai മുടിയും കത്രികയും ബ്യൂട്ടി സലൂാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മേക്കപ്പ് - മായ ജയകുമാർ, ഹെയർ സ്റ്റൈൽ- ഷാഫി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: