www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുന്ദരൻമാരെ കണ്ടാൽ അപ്പോൾ മയങ്ങി താഴെ വീഴും; അപൂർവ രോഗവുമായി യുവതി

Share it:



സൗന്ദര്യം കണ്ട് മയങ്ങിയെന്നൊക്കെ സാധാരണയായി കേൾക്കാറുണ്ട്. എന്നാൽ സൗന്ദര്യം കണ്ട് മയങ്ങി വീഴുന്നത് ഒരു രോഗമാണെങ്കിലോ. ഇംഗ്ലണ്ടിൽ നിന്നാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തു വരുന്നത്. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാൽ മയങ്ങി വീഴുന്നതാണ് യുവതിയുടെ അസുഖം. സംഭവം നിസാരമല്ലെന്നാണ് ഡോക്‌‌ടർമാരുടെ പക്ഷം. ഇതൊരു അപൂ‍ർവ മസ്തിഷ്ക തകരാറാണത്രേ. എതിർലിംഗത്തിലുള്ള ആകർഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാൽ ഇവ‍ർ ഉടൻ തലകറങ്ങി താഴെ വീഴും.

അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേ‍‍ർക്ക് നോക്കാൻ തന്നെ യുവതിയ്ക്ക് ഭയമാണ്. പരമാവധി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. കാരണം ആകർഷകമായി തോന്നുന്ന ആരെയെങ്കിലും കണ്ടാൽ പിന്നീട് സംഭവസ്ഥലത്ത് തന്നെ തലകറങ്ങി വീഴും. കിർസ്റ്റി ബ്രൗൺ എന്ന യുവതിയ്ക്കാണ് കാറ്റപ്ലെക്സി എന്ന മസ്തിഷ്ക രോഗം ബാധിച്ചിരിക്കുന്നത്. കോപം, ചിരി, ഭയം തുടങ്ങിയ ശക്തമായ വികാരങ്ങൾ ഉണ്ടായാലാണ് ഇത്തരത്തിൽ മയങ്ങി വീഴുന്നത്. ചെഷയറിലെ നോർത്ത് വിച്ച് സ്വദേശിയായ ഈ 32 കാരിയ്ക്ക് രണ്ട് കുട്ടികളുണ്ട്.

ഈ രോഗാവസ്ഥ വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഒരിക്കൽ ഷോപ്പിങിനായി പോയപ്പോൾ സൗന്ദര്യമുള്ള ഒരാൾ എതിരെ വന്നതോടെ തന്‍റെ കാലുകൾ ദുർബലമായിയെന്നും കൂടെയുണ്ടായിരുന്ന കസിനെ താങ്ങിപ്പിടിക്കേണ്ടി വന്നുവെന്നും യുവതി ഡെയ്‌ലി മെയിലിനോട് പറഞ്ഞു. സാധാരണയായി, ഈ അവസ്ഥ നാർക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. 

ഈ അസാധാരണമായ ഉറക്ക തകരാ‍ർ ഒരു വ്യക്തിയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം. നിൽക്കുമ്പോഴും സംസാരിക്കുമ്പോഴും വാഹനമോടിക്കുമ്പോഴുമൊക്കെ ഇത്തരത്തിൽ ഉറങ്ങി വീഴാം. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നിൽക്കും.

ഇത് ഒരു തരം ഉറക്ക തകരാറാണ്. താൻ എപ്പോഴും ക്ഷീണിതയാണെന്നും കിർസ്റ്റി പറയുന്നു. ഇടയ്ക്കിടയ്ക്കുള്ള തള‍ർച്ചകൾ യുവതിയെ കൂടുതൽ ക്ഷീണിതയാക്കുന്നുണ്ട്. ശരിയായി ഉറങ്ങാനും കിർസ്റ്റിയ്ക്ക് സാധിക്കാറില്ല. പുറത്തിറങ്ങുമ്പോൾ തലകറക്കമുണ്ടാകാതിരിക്കാൻ കി‍ർസ്റ്റി സ്വയം സുരക്ഷയ്ക്കായ് തല താഴ്ത്തിപ്പിടിച്ചാണ് നടക്കാറുള്ളത്.

 

സുരക്ഷയ്ക്കായി കണ്ണുകൾ എപ്പോഴും താഴ്ത്തി നിർത്താൻ ശ്രമിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കിർസ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റാപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ദിവസം 50 തവണ വരെ തലകറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കി‍ർസ്റ്റിയ്ക്ക് ഭയമാണ്.

സൗന്ദര്യമുള്ള ആളുകളെ കാണുമ്പോൾ മാത്രമല്ല ഭയം പോലുള്ള മറ്റ് വികാരങ്ങളും തലകറക്കത്തിന് കാരണമാകാറുണ്ട്. ഉയരങ്ങളിലും മറ്റും നിൽക്കുമ്പോൾ ഇത്തരത്തിൽ തല കറങ്ങി വീഴുന്നത് വളരെ അപകടകരമാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

Health

Post A Comment: