www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകൾ കുളിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ മാതാവ് ബാത് ടബ്ബിൽ മുക്കിക്കൊന്നു

Share it:



കാലിഫോർണിയ: നവജാത ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്‌ത സംഭവത്തിൽ 45 കാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൗമാരക്കാരിയായ മകൾ കുളിമുറിയിൽ ജൻമം നൽകിയ കുഞ്ഞിനെയാണ് ഇവർ കൊലപ്പെടുത്തിയത്. മാനഹാനി ഭയന്ന് നടത്തിയ കൊലപാതകത്തിനാണ് ബിയാന്ത കൗർ ധില്ലൻ എന്ന വീട്ടമ്മയെ കോടതി ശിക്ഷിച്ചത്. ​ശി​ശു​വി​നെ ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി കൊലപ്പെടുത്തുകയായിരുന്നു.  

പ​രോ​ൾ ല​ഭി​ക്കാ​തെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ൽ ക​ഴി​യാ​നാ​ണ് വി​ധി. മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2018 ന​വം​ബ​ർ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൗ​മാ​ര പ്രാ​യ​മു​ള്ള മ​ക​ൾ ഒ​രു ദി​വ​സം കു​ളി​മു​റി​യി​ൽ ക​യ​റി ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കു​ളി​മു​റി​യി​ൽ പ്ര​സ​വി​ച്ചു വീ​ണ ആ​ണ്‍​കു​ഞ്ഞി​നെ​യാ​ണ് മാ​താ​വ് കാ​ണു​ന്ന​ത്.

മ​ക​ളി​ൽ നി​ന്നും കു​ട്ടി​യെ വാ​ങ്ങി അ​പ​മാ​ന​ഭാ​രം ഒ​ഴി​വാ​ക്കാ​ൻ കു​ട്ടി​യെ ആ​രെ​യെ​ങ്കി​ലും വ​ള​ർ​ത്തു​വാ​ൻ ഏ​ൽ​പി​ക്കാം എ​ന്ന ഉ​റ​പ്പ് ന​ൽ​കി. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം ബി​യാ​ന്ത ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ൽ കു​ട്ടി​യെ താ​ഴ്ത്തി​പി​ടി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​രി​ച്ച കു​ഞ്ഞി​ന്‍റെ പി​താ​വാ​യ 23കാ​ര​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ വീ​ടി​നു പു​റ​കി​ൽ ര​ണ്ട​ടി ആ​ഴ​ത്തി​ൽ കു​ഴി എ​ടു​ത്ത് അ​തി​ൽ മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ണം പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ കു​ഴി​യി​ൽ ഉ​പ്പ് നി​റ​ച്ചി​രു​ന്നു.

2019 ഫെ​ബ്രു​വ​രി 26ന് ​കൗ​മാ​ര​ക്കാ​രി ത​ന്‍റെ അ​ധ്യാ​പി​ക​യോ​ടു പി​താ​വ് ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വം പൊ​ലി​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ടു​ത്തു. മാ​താ​വി​നും പി​താ​വി​നും 23കാ​ര​നാ​യ യു​വാ​വി​നും എ​തി​രെ കേ​സെ​ടു​ത്തു. മാ​താ​വ് ഒ​ഴി​കെ ര​ണ്ടു പേ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ടു. എ​ന്നാ​ൽ മാ​ർ​ച്ച് ഏ​ഴി​ന് പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​രി​ച്ച കു​ട്ടി​യു​ടെ പി​താ​വാ​യ യു​വാ​വി​നെ ട്രാ​ക്കിംഗ് ഡി​വൈ​സ് വ​ച്ചു പു​റ​ത്തു​വി​ട്ടെ​ങ്കി​ലും യു​വാ​വ് അ​തു ത​ക​ർ​ത്തു ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള കു​ടും​ബ​മാ​ണി​ത്. അ​പ​മാ​ന ഭാ​രം ഒ​ഴി​വാ​ക്കാ​നാ​ണു പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും ശി​ക്ഷ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം കോ​ട​തി ത​ള്ളി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

world

Post A Comment: