www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒമാനിൽ പൊതുമാപ്പ് കാലാവധി 31ന് അവസാനിക്കും

Share it:


ഒമാൻ: പ്രവാസികൾക്കുള്ള പൊതുമാപ്പ് 31ന് അവസാനിക്കുമെന്ന് ഒമാൻ. തൊഴിൽ, താമസ നിയമ ലംഘകരായി തുടരുന്ന പ്രവാസികൾക്കായുള്ള പൊതുമാപ്പാണ് മാർച്ച് 31ന് അവസാനിക്കുന്നത്.  പാസ്പോർട്ട് അടക്കം രേഖകളില്ലാത്തവർ എംബസിയെ സമീപിക്കേണ്ടതാണ്. നവംബർ 15 മുതൽ ഡിസംബർ 31 വരെ ആയിരുന്നു ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ നീട്ടുകയായിരുന്നു.

 

റസിഡന്‍റ് കാർഡ്, വീസ തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞവർക്കു പൊതു മാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ രാജ്യം വിടാനാകും. ബുധനാഴ്ച്ച വരെ മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റോ സനദ് സെന്‍ററുകൾ വഴിയോ സാമുഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ കഴിഞ്ഞ് ഏഴു ദിവസത്തിന് ശേഷം തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് ലഭിക്കും.

 ഈ ക്ലിയറൻസ് ഉപയോഗിച്ച് പാസ്പോര്‍ട്ട് ഉള്ളവർക്ക് വിമാന ടിക്കറ്റെടുത്ത് കോവിഡ് പി.സി.ആർ പരിശോധന നടത്തി രാജ്യം വിടാം. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അതാത് എംബസികൾ. ഔട്ട് പാസും നൽകും.  റജിസ്റ്റർ ചെയ്‌ത എല്ലാവരും ജൂൺ 30 നകം രാജ്യം വിടണമെന്നാണ് നിർദേശം. 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകളിൽമേൽ പരിശോധന നടത്തി നിയമലംഘകർക്ക് പിഴ ഈടാക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Gulf

Post A Comment: