www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിക്കൊപ്പം ഷോപ്പിങ്; ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ പൊതിരെ തല്ലി ഭാര്യ

Share it:



മീററ്റ്: കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ ഭർത്താവിനെ കൈയോടെ പൊക്കി ഭാര്യ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവങ്ങൾ നടന്നത്. പൊതുചന്തയിൽ കാമുകിക്ക് വസ്ത്രം വാങ്ങി നൽകുന്നതിനിടെയാണ് ഇരുവരെയും ഭാര്യ കൈയോടെ പൊക്കിയത്. ആൾക്കൂട്ടത്തിനു നടുവിൽ ഭാര്യ ഭർത്താവിനെ കൈകാര്യം ചെയ്‌തതോടെ സംഭവം നാട്ടിൽ പാട്ടായി.  

നാട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് യുവതി ഭർത്താവിനെ കൈകാര്യം ചെയ്‌തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. അദ്നാനും ആയിഷയും തമ്മിൽ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞയുടനെ തന്നെ ഭർത്താവ് തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതായും പലപ്പോഴും അടിക്കാറുള്ളതായും യുവതി പറയുന്നു.

 

ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് യുവതിയെ അവരുടെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ മാർക്കറ്റിൽ എത്തിയപ്പോൾ ഭർത്താവിനൊപ്പം മറ്റൊരു യുവതിയെ കാണാൻ ഇടയായി. അവരെ പിന്തുടർന്ന യുവതി ഭർത്താവിവിനൊപ്പമുള്ള സ്ത്രീക്ക് വസ്ത്രം വാങ്ങി നൽകുന്നത് ശ്രദ്ധയിൽപെട്ടു. 

ഇവർ കടയിൽ നിന്നും ഇറങ്ങിവന്നതോടെ ആയിഷ ഭർത്താവിനെ നാട്ടുകാർ നോക്കി നിൽക്കെ മർദിക്കുകയായിരുന്നു. അതേസമയം താൻ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടിയെന്നാണ് യുവാവ് പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Video

Viral

Post A Comment: