www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രമേഹത്തെ നിലക്ക് നിർത്താൻ പേരയില

Share it:


പ്രമേഹ രോഗം ഇല്ലാത്തവർ നന്നേ കുറവാണെന്നുള്ളതാണ് ഇന്നത്തെ സാഹചര്യം. ജീവിത ശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് പ്രമേഹത്തിനു മുഖ്യ കാരണം. ഒപ്പം പാരമ്പര്യവും ഈ രോഗത്തിനു കാരണമാകാറുണ്ട്.  ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ ഇത് രണ്ടു വിധത്തിലുണ്ട്. ടൈപ്പ് വൺ പ്രമേഹം പാരമ്പര്യമായി ഉണ്ടാകുന്നു. 

പാൻക്രിയാസിലുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാ സെൽ നശിക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ജനിതകകരണങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അതേസമയം ടൈപ്പ് ടു പ്രമേഹം ഉണ്ടാകുന്നത് ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടും. സാധാരണ നാം കണ്ടുവരുന്ന പ്രമേഹരോഗികളിൽ ഏറിയ പങ്കും ടൈപ്പ് ടു വിഭാഗത്തിൽ പെടുന്നവരാണ്.  

പേര ഇല

പേരക്ക നമുക്ക് ഇഷ്‌ടമാണെങ്കിലും പേരയില അത്ര ഇഷ്ടമുണ്ടാകൻ വഴിയില്ല. എന്നാൽ പേരയിലയിൽ പല പോഷകങ്ങളുമുണ്ടെന്ന് മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ‌

പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ജപ്പാനിൽ അംഗീകരിച്ചിട്ടുള്ള ഒരു ചേരുവയാണ് പേരയിലകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും. സുക്രോസ്, മാൾട്ടോസ് എന്നു പേരുള്ള രണ്ട് തരം ഷുഗർ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ ഇത് ശരീരത്തെ പ്രാപ്‌തമാക്കുന്നു. 


നമ്മൾ കഴിച്ച ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റുകൾ ദഹനനാളത്തിൽ വച്ച് ഗ്ലൂക്കോസായി മാറുന്ന പ്രവർത്തനത്തെ പ്രതിരോധിക്കാൻ പേരയില ചായ സഹായിക്കുന്നു. ഇത്തരം ഗ്ലൂക്കോസുകൾ നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് പ്രമേഹ സാധ്യത ഉയരുന്നത്.

പേരയില വളരെ സിംപിളായി ഈ പ്രശ്‌നത്തിന് ഉപയോഗിയ്ക്കാം. ഒരു പിടി പേരയിലകള്‍ പറിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ വേണം, തയ്യാറാക്കുവാന്‍. പിന്നീട് ഇത് ഒരു ഗ്ലാസ് ആയി കുറയുമ്പോള്‍ വാങ്ങി വയ്ക്കാം. ഈ വെള്ളം കുടിയ്ക്കാം. ഇതല്ലെങ്കില്‍ നാം സാധാരണ കുടിയ്ക്കാന്‍ വേണ്ടി തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ പേരയിലകള്‍ ഇട്ട് തിളപ്പിയ്ക്കാം. ഇത് ഇടയ്ക്കിടെയും ഓരോരോ ഭക്ഷണ ശേഷവും കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Health

Post A Comment: