
ഇടുക്കി: യുവതിയെ ഭർത്തൃ വീടിനുള്ളിലെ ജനൽകമ്പിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി മാട്ടുക്കട്ട അറങ്ങനാൽ അമൽബാബുവിന്‍റെ ഭാര്യ ധന്യ (21)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറോടെ ഭർത്താവ് ജോലിക്ക് പോയതിനു ശേഷമാണ് ധന്യയെ വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഉടന്‍തന്നെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ധന്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉപ്പുതറ സിഐ മധുവിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: