www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്ഷയരോഗത്തിനു ചികിത്സ തേടിയ അധ്യാപികയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് കോണ്ടം

Share it:



മുംബൈ: ക്ഷയ രോഗത്തിനു ചികിത്സ തേടിയെത്തിയ അധ്യാപികയെ സ്‌കാൻ ചെയ്‌തപ്പോൾ കണ്ടത് കോണ്ടം. നാഷ്‌ണൽ ലൈബ്രറി ഓഫ് മെഡിസിനിലാണ് വ്യത്യസ്‌തമായ കാര്യത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 27 കാരിയായ ആധ്യാപികയാണ് നിർത്താതെയുള്ള ചുമയും ശ്വാസകോശത്തിലെ അണുബാധയുമായി ചികിത്സ തേടിയത്. അധ്യാപികയ്ക്ക് ക്ഷയ രോഗമാണെന്നായിരുന്നു പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.  

തുടർന്ന് ആന്‍റിബയോട്ടിക് ഉൾപ്പെടെ നൽകുകയും ചെയ്‌തു. എന്നാൽ രോഗത്തിനു കുറവില്ലാതെ വന്നതോടെയാണ് യുവതിയെ സ്‌കാനിങ്ങിനു വിധേയയാക്കിയത്. സ്‌കാനിങ്ങിൽ യുവതിയുടെ ശ്വാസകോശത്തിൽ ഡോക്‌ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു. ശ്വാസകോശത്തിന്‍റെ വലതു ഭാഗത്തായി എന്തോ തടഞ്ഞിരിക്കുന്നത് ഡോക്‌ടർമാരുടെ ശ്രദ്ധയിൽ പെട്ടു. കമഴ്ത്തി വച്ച സഞ്ചിപോലുള്ള വസ്തു എന്താണെന്ന് അറിയാൻ വീണ്ടും പരിശോധിച്ചപ്പോഴാണ് അത് കോണ്ടമാണെന്ന് കണ്ടെത്തിയത്.

 

ക്ഷയരോഗത്തിനുള്ള ടെസ്റ്റിൽ പോലും അവർ നെഗറ്റീവ് ആയിരുന്നു. പിന്നീട് ഏറെ പണിപ്പെട്ട് ആ കോണ്ടം ഡോക്‌ടർമാർ പുറത്തെടുത്തു. എന്നാൽ കോണ്ടത്തിന്‍റെ ഭാഗങ്ങൾ ചിലയിടങ്ങളിൽ ശേഷിച്ചു. ഭർത്താവുമായുള്ള  ഓറൽ സെക്‌സിനിടെ സംഭവിച്ചതാണ് ഇതെന്ന് യുവതി വ്യക്തമാക്കി. എപ്പോഴോ കോണ്ടം ലൂസ് ആയ കാര്യം യുവതി ഓർക്കുന്നു. 

ഓർമിക്കാതെ എപ്പോഴോ കോണ്ടം ഉള്ളിൽപോവുകയായിരുന്നു. എന്നാൽ ഇത് ഉള്ളിൽ തങ്ങി നിൽക്കുമെന്ന് യുവതി കരുതിയില്ല. മെഡിക്കൽ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിരിക്കും എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഒരു ബ്രോങ്കോസ്കോപ്പി കൂടി കഴിഞ്ഞാലേ കോണ്ടം മുഴുവനായും പുറത്തുവരികയുള്ളൂ. ഇനി ചെറിയ കഷണങ്ങളാണ് ഉള്ളിൽ തടഞ്ഞിരിക്കുന്നത്. യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc


Share it:

Health

Post A Comment: