www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ച് വർഷം കൊണ്ട് കുറച്ചത് 107 കിലോ; ലോകത്തിലെ ഏറ്റവും വലിയ തടിയൻ ഇപ്പോൾ സ്ലീം

Share it:


ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന വിശേഷണവുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ നമ്മളാരും മറന്നിട്ടുണ്ടാവില്ല. അഞ്ച് വർഷം മുമ്പാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രദേശത്തു നിന്നുള്ള ഒൻപതു വയസുകാരന്‍റെ വീഡിയോ ലോക ശ്രദ്ധ നേടിയത്. ആ​ര്യ പെ​ർ​മാ​ന​ൻ എന്ന ആ കുട്ടി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. 107 കി​ലോ ഭാ​രം കു​റ​ച്ചാ​ണ് പ​തി​ന്നാ​ലാം വ​യ​സി​ൽ ആര്യ വീണ്ടും വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഒൻപ​താം വ​യ​സി​ൽ അ​വ​ന്‍റെ ഭാ​രം 127 കി​ലോ​യാ​യി​രു​ന്നു. പി​ന്നീ​ട് 190 കി​ലോ​യി​ലേ​ക്ക് എ​ത്തി. ഭ​ക്ഷ​ണ​ത്തി​ലെ നി​യ​ന്ത്ര​ണം, കൃ​ത്യ​മാ​യ വ്യാ​യാ​മം, ഗ്യാ​സ്ട്രി​ക്ബാ​ൻ​ഡ് ഓ​പ​റേ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം കൊ​ണ്ടാ​ണ് ആ​ര്യ ത​ന്‍റെ ഭാ​രം കു​റ​ച്ച​ത്.

സാ​ധാ​ര​ണ മ​നു​ഷ്യ​രെ​ക്കാ​ൾ വ​ലു​പ്പം കൂ​ടു​ത​ലു​ള്ള ആ​ര്യ​ക്കു കു​ളി​ക്കാ​ൻ വീ​ടി​നു പു​റ​ത്തു പ്ര​ത്യേ​കം കു​ളം ത​യാ​റാ​ക്കി​യി​രു​ന്നു. ശ്വ​സം മു​ട്ടു​ന്ന​തു​കൊ​ണ്ട് അ​ധി​ക ദൂ​രം ന​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ സ്കൂ​ളി​ൽ പോ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള വ​സ്ത്ര​വും പാ​ക​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ അ​വ​ൻ സ്വ​യം ഒ​രു സ​രോം​ഗി​ൽ പൊ​തി​ഞ്ഞാ​ണ് ന​ട​ന്നി​രു​ന്ന​ത്. ജ​ങ്ക് ഫു​ഡും അ​വ​ന് ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ൻ​സ്റ്റ​ന്‍റ് നൂ​ഡി​ൽ​സും സ്ഥി​ര​മാ​യി ക​ഴി​ച്ചി​രു​ന്ന​താ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​ക്കെ കാ​ര​ണം.

ആ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ റോ​ക്യ​യും ആ​ദെ സോ​മാ​റ്റ്രി​യും നി​സ​ഹാ​യ​രാ​യി​രു​ന്നു. മ​ക​ന്‍റെ ഈ ​അ​വ​സ്ഥി​ൽ ഏ​റെ ഉ​ത്ക​ണ്ഠാ​കു​ല​രാ​യ മാ​താ​പി​താ​ക്ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ക്കെ വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്താം വ​യ​സി​ൽ ആ​ര്യ കോ​ള​യ്ക്കും ഇ​ൻ​സ്റ്റ​ന്‍റ് നൂ​ഡി​ൽ​സി​നും അ​ടി​മ​യാ​യി​രു​ന്നു. ചോ​റ്, മീ​ൻ ക​റി, ബീ​ഫ്, വെ​ജി​റ്റ​ബി​ൾ സൂ​പ്പ്, ടെ​മ്പ എ​ന്ന പ​രമ്പ​രാ​ഗ​ത സോ​യ കേ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു മു​തി​ർ​ന്ന​വ​ർ​ക്ക് ഒ​രു ദി​വ​സം മു​ഴു​വ​ൻ ക​ഴി​ക്കാ​ന​വാ​ശ്യ​മാ​യ ഭ​ക്ഷ​ണം ഒ​റ്റ നേ​രം അ​വ​ൻ ക​ഴി​ക്കു​മാ​യി​രു​ന്നു.

ഒ​രു ഡ​യ​റ്റീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വ​ഴി പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ദി​വ​സ​വു​മു​ള്ള ന​ട​ത്തം , എ​ക്സൈ​സ്, നീ​ന്ത​ൽ എ​ന്നി​വ വ​ഴി നാ​ലു​മാ​സം​കൊ​ണ്ട് ഒൻപ​തു കി​ലോ ഭാ​ര​മാ​ണ് ആ​ര്യ ആ​ദ്യം കു​റ​ച്ച​ത്. അ​പ്പോ​ഴും കു​റ​യ്ക്കേ​ണ്ട ഭാ​ര​ത്തി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യാ​യി​രു​ന്നു.

ഇ​ന്ന് ആ​ര്യ എ​ല്ലാ ദി​വ​സും മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ക്കു​ന്നു​ണ്ട്. ബാ​സ്ക​റ്റ്ബോ​ളും മ​റ്റ് കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. മ​ര​ത്തി​ൽ ക​യ​റു​ക​യും മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 2015ൽ ​ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന്. ഇ​പ്പോ​ൾ ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​യി തോ​ന്നു​ന്നു. അ​വ​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം, ഡോ​ക്ട​ർ​മാ​ർ ഒ​രു ബാ​രി​യാ​ട്രി​ക് ശ​സ്ത്ര​ക്രി​യ (വ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ) ന​ട​ത്തി. ഇ​തു വെ​റും മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ൽ 186.4 കി​ലോ​ഗ്രാ​മി​ൽ​നി​ന്ന് 169 കി​ലോ​യാ​യി ഭാ​രം കു​റ​യ്ക്കാ​ൻ ആ​ര്യ​യെ സ​ഹാ​യി​ച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


Share it:

Viral

Post A Comment: