
പെഹ്ന: ഇടിച്ചിട്ട ലോറിയിൽ അള്ളിപ്പിടിച്ച് ബൈക്ക് യാത്രികൻ സഞ്ചരിച്ചത് 30 കിലോമീറ്റർ. ദക്ഷിണ ബ്രസീലിലെ സാന്‍റാ കറ്റാർനിയ മുനിസിപ്പാലിറ്റിയിലെ പെഹ്നയിൽ ആണ് സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഭാര്യ മരിച്ചു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറിയിൽ ബൈക്ക് യാത്രികൻ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
49 കാരനായ ആന്‍റേഴ്സൺ പേരേരിയയും ഭാര്യ 47 കാരിയായ സാന്ദ്രയും ഞായറാഴ്ച്ച ബൈക്ക് സവാരി നടത്തുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഭാര്യ റോഡിൽ വീണു. ബൈക്ക് ഓടിക്കുക ആയിരുന്ന ആന്‍റേഴ്സൺ ലോറിയുടെ മുൻ വശത്തുള്ള വാതിലിൽ അള്ളിപ്പിടിച്ച് ഇരുന്നു. അപകടം നടന്ന ശേഷം നിർത്താതെ ഇരുന്ന ലോറി ഡ്രൈവർ മുൻ വാതിലിന്‍റെ വശങ്ങളിൽ മുറുകെ പിടിച്ചിരുന്ന് ആന്‍റേഴ്സൺ നിലവിളിക്കുന്നതും ശ്രദ്ധിച്ചില്ല.
ദാരുണമായ സംഭവം കണ്ട നാട്ടുകാർ ലോറി തടഞ്ഞു നിർത്തുകയായിരുന്നു. ലോറി ഡ്രൈവർ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊക്കെയ്ൻ ഉൾപ്പെടയുള്ള ലഹരി വസ്തുക്കളും ലോറിയിൽ നിന്നും കണ്ടെത്തി. ലോറി ഡ്രൈവർ മയക്ക് മരുന്നിന് അടിമ ആണെന്നും ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച സമയത്ത് ഉദ്യോഗസ്ഥരെ കടിക്കാൻ പോലും ശ്രമിച്ചതായും, വലിയ അക്രമ വാസന 36 കാരനായ ഇയാൾ കാണിക്കുന്നുണ്ട് എന്നും പൊലീസ് ഉദ്യോഗസ്ഥൻ ഉലൈം സോറസ് ഡി സിൽവ മാധ്യമങ്ങളോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: