
മണ്ണഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് തെങ്ങിൻ മുകളിൽ കയറിയ യുവാവ് പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. കലവൂർ കാട്ടൂരിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ഗർഭിണിയായ ഭാര്യ സ്വന്തം വീട്ടിൽ പോകാതിരുന്നതിനെ തുടർന്നാണ് ഇരുവരും തമ്മിൽ കലഹം തുടങ്ങിയത്.
ഇതിനിടെ തെങ്ങുകയറ്റ തൊഴിലാളികൂടിയായ ഭർത്താവ് സമീപത്തെ തെങ്ങിൽ കയറി പ്രതിഷേധിച്ചു. ഒന്നേകാൽ വയസുള്ള കുഞ്ഞുമായി ഗർഭിണിയായ ഭാര്യ തെങ്ങിനു താഴെ നിന്ന് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. മണ്ണഞ്ചേരിയിൽ നിന്നും പൊലീസും ആലപ്പുഴയിൽ നിന്നും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും യുവാവ് താഴെയിറങ്ങിയില്ല.
ഇതിനിടെ കാഴ്ച്ച കാണാൻ നാട്ടുകാരും കൂടി. ഭാര്യ വീട്ടിൽ ചെന്നിത്ത് അഛന്‍റെ ഫോണിൽ നിന്നും ഇറങ്ങാതെ താഴെയിറങ്ങില്ലെന്നായിരുന്നു യുവാവിന്‍റെ ഭീഷണി. രണ്ടുമണിക്കൂറിനൊടുവിലാണ് യുവാവിനെ തെങ്ങിൽ നിന്നും താഴെയിറക്കാൻ സാധിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: