www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈംഗികാരോപണം; വിവാദമൊഴിയാതെ ഓസ്ട്രേലിയൻ പാർലമെന്‍റ്

Share it:



കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ലൈംഗിക വിവാദങ്ങൾ. കഴിഞ്ഞ ദിവസം പാർലമെന്‍റ് മന്ദിരത്തിൽ വനിതാ എംപിയുടെ ഡെസ്ക്കിൽ ജീവനക്കാരൻ സ്വയം ഭോഗം ചെയ്യുന്നതിന്‍റെ വീഡിയോ അക്കം പുറത്തു വന്നിരുന്നു. പാർലമെന്‍റ് മന്ദിരത്തിലെ പ്രാർഥനാ മുറി ലൈംഗികപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതും അടുത്തിടെയാണ്. 

സംഭവത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ മാപ്പു പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരന്‍റെ വീഡിയോയും പുറത്തു വരുന്നത്. നേരത്തെ ലൈംഗിക ചിത്രങ്ങളും വീഡിയോയും പങ്കുവെക്കുന്നതിനു പാർലമെന്‍റ് ജീവനക്കാർക്കിടയിൽ ഫേസ്ബുക്ക് മെസഞ്ചർ ഗ്രൂപ്പുകൾ ഉണ്ടെന്ന വാർത്ത ഓസ്ട്രേലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.  

എംപിമാർക്കുവേണ്ടി ലൈംഗിക തൊഴിലാളികളെ രഹസ്യമായി പാർലമെന്‍റിൽ എത്തിച്ചിരുന്നുവെന്ന വാർത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ടോം എന്നു സ്വയം വിശേഷിപ്പിച്ചയാളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ ഓസ്ട്രേലിയൻ സർക്കാരിന്‍റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന വാർത്ത വന്നിരുന്നു. ഈ സംഭവം കൈകാര്യം ചെയ്ത രീതിയിൽ വീഴച പറ്റിയെന്ന് ആരോപിച്ച് സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഇപ്പോഴത്തെ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്തെത്തി. അറപ്പുളവാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് ജീവക്കാരുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും വൃത്തികെട്ടതാണെന്നും മോറിസണ്‍ പറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്യധികം നാണംകെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചിൽ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും, ഞെട്ടിക്കുന്ന സംഭവങ്ങളിൽ കർശന നടപടി വേണമെന്ന് വനിതാ എംപിമാർ ആവശ്യപ്പെട്ടു.

കാബിനറ്റ് മന്ത്രിയുടെ ഓഫീസിലടക്കം ഒരു ലിബറൽ പാർട്ടി സ്റ്റാഫ് അംഗം ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് ഭരണകക്ഷിയായ ലിബറൽ / ദേശീയ സഖ്യം അടുത്തിടെയായി കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഈ സംഭവങ്ങളെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പിന്തുണ കുറഞ്ഞതായി അടുത്തിടെ പുറത്തുവന്ന അഭിപ്രായവോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

world

Post A Comment: