www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയില്ല; ആകെ സ്വത്ത് 177 കോടി; 49 കോടിയുടെ കടബാധ്യതയുണ്ടെന്നും കമൽഹാസൻ

Share it:


ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പന്നരിൽ കമൽ ഹാസനും മുന്നിൽ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് കമൽ ഹാസൻ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

 

176.93 കോടി രൂപയുടെ സ്വത്ത് വകകളാണ് കാണിക്കുന്നത്. ഇതിൽ 131.84 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും, 45.09 കോടി രൂപയുടെ ജംഗംമ വസ്‌തുക്കളുമാണുള്ളത്. 49.5 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയോ, മറ്റ് ആശ്രിതരോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

45 കോടിയുടെ സ്ഥാവര സ്വത്തുകളിൽ ഒരു ബിഎംഡബ്ല്യു കാറും, ലെക്‌സസും ഉൾപ്പെടുന്നു. രണ്ട് വസതികളാണ് ചെന്നൈയിലുള്ളത്. ലണ്ടനിൽ സഹഉടമസ്ഥതയിൽ 2.5 കോടി രൂപയുടെ വസ്‌തു ഉണ്ട്. കമൽഹാസന്‍റെ സ്വത്തിനേക്കാൾ ഒരു കോടി രൂപ കൂടുതലാണ് മക്കൾ നീതി മയ്യം വൈസ് പ്രസിഡൻറ്റും സിംഗാനല്ലൂർ സ്ഥാനാർത്ഥിയുമായ ആർ മഹേന്ദ്രൻ്റെ സ്വത്ത് 178 കോടി രൂപ. 

ചെന്നൈ അണ്ണാനഗർ സീറ്റിൽ  മത്സരിക്കുന്ന ഡി എം കെ യുടെ എം കെ മോഹൻ ആണ് തമിഴ്‌നാട്ടിൽ ഇതുവരെ പ്രകടന പത്രിക സമർപ്പിച്ചവരിൽ ഏറ്റവും ധനികൻ. 211.21 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

National

Post A Comment: