www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയുമായി കലഹം; സ്വന്തം നാക്ക് മുറിച്ചെടുത്ത് യുവാവ്

Share it:



കാൻപൂർ: കുടുംബ വഴക്കിനെ തുടർന്ന് നാക്ക് സ്വയം അറുത്തെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. 27 കാരനായ മുകേഷ് എന്ന യുവാവാണ് നാക്ക് മുറിച്ചെടുത്തത്. ഗോപാൽപുർവാസിയായ മുകേഷും ഭാര്യം നിഷയും (24) ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുമായിരുന്നു.  

ഏതാനും ദിവസങ്ങൾക്ക് മുമ്പും എന്തോ കാര്യത്തിന് രണ്ടു പേരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. വഴക്കിനൊടുവിൽ പിണങ്ങിയ നിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ഭാര്യയെ ഫോണിൽ വിളിച്ച മുകേഷ്, തിരികെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.

യുവതി ഇതിന് താൽപര്യമില്ലെന്ന് അറിയിച്ചതോടെ ഇരുവരും തമ്മിൽ ഫോണിലൂടെയും വഴക്ക് തുടങ്ങി. വാക്ക് തര്‍ക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ മുകേഷ്, ഒരു ബ്ലേഡ് എടുത്ത് സ്വന്തം നാക്ക് മുറിക്കുകയായിരുന്നു. 

കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് നാവ് മുറിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ നില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാൻപുരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

National

Post A Comment: