www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡാൻസിനിടെ ചവുട്ടിയത് മമ്മൂട്ടിയുടെ കാലിൽ; പുറത്തു തള്ളുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്ന്

Share it:



കൊച്ചി: നടൻ മമ്മൂട്ടിയെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് കോറിയോഗ്രാഫർ കൂടിയായ ഇംതിയാസ് അബൂബക്കർ. കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഡാൻസ് ചെയ്യു‌ന്നതിനിടെയുണ്ടായ അനുഭവമാണ് ഇംതിയാസ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ഡാൻസിനിടെ തുടർച്ചയായി മമ്മൂട്ടിയുടെ കാലിൽ ചവിട്ടി. തന്നെ പുറത്താക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന്‍റെ പെരുമാറ്റം മറ്റൊന്നായിരുന്നുവെന്നും ഇംതിയാസ് കുറിക്കുന്നു. 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം 

He is a Perfect Human Being. Embodiment of Goodness. Idol Of Patience. Hats off to The legend of Indian Cinema

മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ കുറിച്ച് എല്ലാവർക്കും അറിയാം പക്ഷെ എനിക്ക് സംഭവിച്ചത് ഒരുപക്ഷെ നിങ്ങൾക്കു അറിയില്ലായിരിക്കാം. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഞാൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ നന്മയെ ക്ഷമയെ സഹപ്രവർത്തകരോടുള്ള സമീപനത്തെ  അടുത്തറിഞ്ഞത് . kamath and kamath എന്ന മലയാള സിനിമയുടെ സോങ് ഷൂട്ടിംഗിന് ഇടയിലാണ് അത് സംഭവിച്ചത്. യൂറോപ്പിലെ ഷോ കഴിഞ്ഞു നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്  എനിക്ക് fefka Dancer's  യൂണിയനിൽ നിന്നും കോൾ വരുന്നത് കൊച്ചി എത്തിയാൽ ഉടൻ തന്നെ തിരുവനന്തപുരം എത്തണമെന്ന്.

മറ്റൊന്നുമല്ല ആദ്യമായിട്ടാണ് കേരളത്തിലെ fefka Dancer's Union ന്  ഇത്രയും നല്ല opportunity ലഭിക്കുന്നത് . അത്  വരെ ചെന്നൈയിൽ  നിന്നുള്ള മാസ്റ്റേഴ്സ് വരുമ്പോൾ അവിടുത്തെ തന്നെ  Dancer's ആണ് ഒട്ടുമിക്ക മെയിൻ സോങ്‌സിലും വർക്ക്‌ ചെയുന്നത്. ഇതിൽ  ബോയ്സ് നമ്മളുടെ യൂണിയനിൽ നിന്നും മാത്രമാണ് .മമ്മൂട്ടി ദിലീപ് ധനുഷ്  ഇവരുടെ കൂടെയാണ് നമ്മൾ പെർഫോം ചെയുന്നത് മാസ്റ്റർ ആണേൽ Shobi Paulraj  ഉം. പിന്നെ പറയണോ കൊച്ചി എത്തിയ ഉടൻ ഞാൻ തലസ്ഥാനത്തേക്കു ട്രെയിൻ കയറി വല്ലാത്ത ഒരു സന്തോഷത്തിലായിരുന്നു ഞാൻ. കേരളത്തിലും നല്ല പെർഫോർമേഴ്‌സ് ഉണ്ടെന്നു ഞങ്ങൾക്കു 

തെളിയിപ്പിക്കുവാൻ കിട്ടുന്ന ഒരു  അവസരം. അങ്ങനെ പിറ്റേ ദിവസം അതിരാവിലെ തന്നെ  ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി വലിയ എനർജിയിൽ ആയിരുന്നു ഞങ്ങൾ  പൊളിക്കണം ഇന്ന് എന്ന് മാത്രം മനസിൽ. അവിടെ എത്തുമ്പോൾ തന്നെ പ്രൊഡ്യൂസർ ആന്റോ ചേട്ടൻ ഹാളിന് വെളിയിൽ ഉണ്ടായിരുന്നു അദ്ദേഹത്തെ വിഷ് ചെയ്തു  ഹാളിന് ഉള്ളിൽ പ്രവേശിച്ചു ഉടൻ മാസ്റ്റർ എത്തി ഞങ്ങളെ ഒന്നു പ്രാക്ടീസ് ചെയ്യിപ്പിച്ചു ഞങ്ങളുടെ പെർഫോമൻസിൽ പുള്ളി   ഹാപ്പി ആയി. അങ്ങനെ ഷൂട്ട്‌ ആരംഭിച്ചു മമ്മൂക്കയുടെയും ദിലീപിന്‍റെയും  കൂടെ അങ്ങനെ സോങ് ഷൂട്ട്‌ പൊളിയായിനടന്നുകൊണ്ടിരുന്നു അങ്ങനെ മമ്മൂക്ക യുടെ കൂടെ ഒരു ഡാൻസ് പോർഷൻ  ഉണ്ടായിരുന്നു ഞാൻ അദ്ദേഹത്തിന്‍റെ ഇടതു ഭാഗത്താണ് പെർഫോം ചെയുന്നത്. 

വൻ എനെർജിയിലാണ് ഞാൻ പെർഫോം ചെയുന്നത്. പെട്ടന്നാണ് ഞാൻ അറിയാതെ പെർഫോമൻസിന് ഇടയിൽ  മമ്മൂക്കയുടെ കാലിൽ ചവിട്ടി നല്ല വേദന അദ്ദേഹത്തിന് ഉണ്ടായിട്ട്ടുണ്ടാവാം സത്യത്തിൽ ഞാൻ പേടിച്ചു പോയി പക്ഷെ അദ്ദേഹം ഒന്നും  പ്രതികരിചില്ല  എന്ന് മാത്രമല്ല തിരിഞ്ഞു പോലും നോക്കിയില്ല. വീണ്ടും സെയിം മൂവ് മെന്‍റ് ഷൂട്ട്‌ ചെയുമ്പോൾ ഞാൻ വീണ്ടും ചവിട്ടിപ്പോയി. 

ഇത്തവണ എന്‍റെ ഗ്യാസ് പോയി ഞാൻ ഐസ് പോലെ ആയി ഇപ്പൊ എനിക്ക് ചീത്തവിളി കേൾക്കും എന്ന് ഞാൻ മനസിൽ കരുതി പക്ഷെ അദ്ദേഹം ഒന്നും അറിയാത്ത മട്ടിൽ പെർഫോം ചെയ്തു. എനിക്ക് വല്ലാത്ത ടെൻഷൻ സ്റ്റാർട്ട്‌ ആയി. എന്നെ പറഞ്ഞു വിടുമോ അല്ലേൽ പുറകിലേക്ക് മാറ്റി നിർത്തുമോ ഒരു നർത്തകനെ സംബന്ധിച്ച് അത് വല്ലാത്ത അവസ്ഥയാവും. മനസിൽ ഓരോരോ ചോദ്യങ്ങൾ വന്നു നിറഞ്ഞു... ഞാൻ കിളി പോയപോലെ ആയി. സോറി എന്നൊക്കെ ഞാൻ പറഞ്ഞു പക്ഷെ ശബ്ദം പുറത്തു വരുന്നില്ല.

വീണ്ടും അതെ മൂവ്മെന്‍റ് ചെയ്തപ്പോൾ മൂന്നാമത്തും ഞാൻ ഇക്കയുടെ കാലിൽ ചവിട്ടിപ്പോയി ഇത്തവണ ഞാൻ ഒരു അടിയാണ് പ്രതീക്ഷിച്ചതു ഞാൻ കാരണം ഇക്കയ്ക്കു ആ സ്റ്റെപ് ചെയുവാൻ പോലും  സാധിക്കുന്നുണ്ടായില്ല.... എന്റെ പേടി കൂടി കൂടി വന്നു ഇ പ്രാവശ്യം അദ്ദേഹം ഇവനെ  മാറ്റിനിറുത്തു എന്ന്  പറയുമെന്ന്  ഞാൻ ഉറപ്പിച്ചു അങ്ങനെ ഉണ്ടായാൽ ജീവിതത്തിൽ എനികുണ്ടാവുന്ന തീരാ നഷ്ട്ടവും മാനഹാനിയും ആയി മാറും മറ്റൊന്നുമല്ല ഒരു ഇന്‍റർനാഷണൽ പെർഫോമർ എന്ന ലേബൽ ഒക്കെ അവിടെ തീരും.

ഒരു പെർഫോർമറിന് ഉണ്ടാവേണ്ട ക്വാളിറ്റി എനിക്ക് ഇല്ല എന്ന് എല്ലാവരും പറയും മൊത്തം കിളി പാറി....അങ്ങനെ വീണ്ടും ആ മൂവ്മെന്റ് ഷൂട്ട്‌ ചെയുമ്പോൾ നാലാമത്തെ തവണയും ഞാൻ ഇക്കയെ....ആ ടെക്കും ഒക്കെ ആയില്ല ഇത്തവണ ഞാൻ ടോട്ടൽ ബ്ലാങ്ക് ആയി പോയി..... എന്തു ചെയ്യണം എന്ന് എനിക്ക് അറിയാതെ നിന്ന നിമിഷം ഒരു ക്ഷമപ്പോലും ചോദിക്കുവാൻ പേടി ആയി പോയി... പക്ഷെ അദ്ദേഹം ഇതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ തന്നെ.....പെട്ടന്ന് അദ്ദേഹം പുറത്തേയ്ക് പോയി.

ഞാൻ കാരണം അദ്ദേഹം പോയി എന്ന് എനിക്ക് തോന്നി ഞാൻ അവിടെ ഒരിടത്തു പോയി ഇരുന്നു  വല്ലാത്ത ടെൻഷൻ ഇപ്പോൾ തന്നെ  ആരേലും വന്നു ചോദിക്കും നീ ഇക്കയെ ചെവിട്ടിയോ ഇനി ഇ പൊസിഷൻ നിൽക്കണ്ട കുറച്ചു പുറകിൽ നിന്നോളും എന്നൊക്കെ  സത്യം പറഞ്ഞാൽ ഞാൻ ഇ ലോകത്തു അല്ല പേടി എന്നെ വല്ലാതെ തകർത്തിരിക്കുന്നു അധികം വൈകിയില്ല നല്ല പനി സ്റ്റാർട്ട്‌ ആയി  കൂടെ തലകറക്കവും എന്റെ ഇരിപ്പ്‌  പതുക്കെ  ടേബിളിൽ തലവെച്ചുള്ള കിടപ്പായി മാറി. ഇത്  കണ്ടു  ഞങ്ങളുടെ കോ ഓർഡിനേറ്റർ  വന്നു വിവരം അന്വേഷിച്ചു ഞാൻ നല്ല സുഖമില  എന്ന് മാത്രം പറഞ്ഞു ഇ സമയം നമ്മുടെ അജയേട്ടൻ അജയ് വാസുദേവ് അവനു ചുക്കും കുരുമുളകും ഇട്ടു  ഒരു ചായ കൊടുക്കു എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു. 

പുള്ളി എന്നെ വന്നു ആശ്വസിപ്പിച്ചു അത് കുടിച്ചാൽ മാറും കേട്ടോ നിനക്കു ഹോസ്പിറ്റലിൽ പോവണോ എന്നൊക്കെ .ഷൂട്ട്‌ കുറച്ചു നേരം സ്റ്റക്ക് ആണ് ഇക്ക വരുന്നതും കാത്തു എല്ലാവരും ഇരിക്കുന്നു എന്റെ മനസിൽ പാവം നല്ലവേദന എടുത്തുകാണും അതാവും പോയത് എന്നെ ഇപ്പോൾ തന്നെ ആരേലും വന്നു പറഞ്ഞു വിടും. ഇക്ക  എന്നെ രണ്ടു വഴക്കു പറഞ്ഞിരുന്നേൽ ഒരു സമാധാനമായേനെ  എന്നുള്ള  ചിന്തകൾമനസിൽ  ആടിഉലഞ്ഞു. ഉടനെ തന്നെ ഇക്ക തിരിച്ചു വന്നു ഇക്ക എന്തോ ഫ്രഷ് ആവാൻ പോയതാണ്  എന്ന് തോന്നുന്നു വളരെ എനെർജറ്റിക് ആയി ചിരിച്ചു കൊണ്ട്  വീണ്ടും ആ മൂവ്മെന്റ് ഷൂട്ട്‌ ചെയ്തു മാസ്റ്റർ ഒക്കെ പറഞ്ഞു എല്ലാവരും ഹാപ്പി ബട്ട് ആദ്യം കമ്പോസ് ചെയ്തതിൽനിന്നും കുറച്ചു മാറ്റം വരുത്തി ആണ് ഷൂട്ട്‌ ചെയ്തത്.

 അന്നത്തെ ഷൂട്ട്‌ കഴിഞ്ഞു ഞാൻ റൂമിൽ തിരിച്ചെത്തി എന്‍റെ പനിയും  ക്ഷീണവും വലാതെ കൂടി  പക്ഷെ  ഇതൊന്നുമായിരുന്നില്ല   എന്‍റെ മനസിൽ ഇക്കയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു എന്തു മനുഷ്യനാണ് അദ്ദേഹം ഒരു ചീത്തപോലും പറഞ്ഞില്ല പേടിപ്പെടുത്തുന്ന ഒരു നോട്ടം പോലും ഉണ്ടായില്ല  ഞാൻ ആയിരുന്നേൽ ആസ്‌ഥാനത്തു ഒന്ന് നോക്കിചെയട മോനെ എന്നേലും പറഞ്ഞേനെ പക്ഷെ   എന്തു ക്ഷമയാണ് പുള്ളിക്ക്. നെക്സ്റ്റ് ഡേ ഷൂട്ടിംഗ് ആരംഭിച്ചു വീണ്ടും ഇക്കയുടെ കൂടെ ഡാൻസ് ചെയ്തു ധനുഷ് വന്നു അങ്ങനെ എല്ലാവരും നല്ല മൂഡിലാണ് ഞാൻ ആണേൽ പനി കൂടിയും കുറഞ്ഞും പേടിച്ചും ഇന്നലെ നടന്ന സംഭവം മറക്കുവാൻ പറ്റുമോ.... അങ്ങനെ ഷൂട്ട്‌ കഴിഞ്ഞു ഞാൻ ഇക്കയുടെ മുൻപിൽ പോവാൻ പോലും ശ്രമിക്കാതെ അവിടെ നിന്നും മടങി മാത്രമല്ല  ആരോടും ഇത് പറയുവാനും മുതിർന്നില്ല. വല്ലാത്ത ഒരു അവസ്ഥാ കൊച്ചി എത്തി എന്റെ പനി കൂടി ഒരു ആഴ്ച ഞാൻ ഹോസ്പിറ്റലിൽ  അഡ്മിറ്റ്‌ ആയി.അവിടെ കിടക്കുമ്പോഴും എന്‍റെ മനസിൽ ഇക്ക തന്നെ ആയിരുന്നു 

എല്ലാവരും വിചാരിച്ചു ക്ലൈമറ്റ് ചേഞ്ച് ആയതു കൊണ്ടാവും ഇത് എന്ന് എനിക്കലേ അറിയൂ എന്റെ പേടി പനി ആണ് ഇതെന്ന് . അങ്ങനെ കുറച്ചു നാളുകൾക് ശേഷം ഞാൻ independent choreographer ആയി  ഒരിക്കൽ ഇക്കയുടെ  ഒരു സോങ് കോറിയോഗ്രാഫ് ചെയുവാൻ ക്ഷണം ലഭിച്ചു ലൊക്കേഷനിൽ  ഡിസ്കഷൻ ചെന്നപ്പോൾ പഴയ ഇൻസിഡന്റ് ഓർമ വന്നു. ഒരു ഷോർട്ടിനു ഇടയിൽ ഞാൻ ഇക്കയുടെ മുൻപിൽ വന്നു പെട്ടു ഇക്കയാണേൽ എന്നെ നോക്കി ചിരിച്ചു ഇക്ക എന്നെ ആണോ മാറ്റാരേലും ആണോ എന്ന് ഞാൻ ചുറ്റും നോക്കി അല്ല എന്നെ തനെ (ആ സമയത്തു എന്റെ മനസിൽ വന്നത് നീയലെ എന്നെ ചവിട്ടിയത് എന്നും പറഞ്ഞുചിരിക്കുന്ന മുഖം) പുള്ളിയുടെ മുൻപിൽ പോവാൻ തന്നെ ടെൻഷൻ ആയി എന്നാലും ഞാൻ ഉറപ്പിച്ചു വർക്ക്‌ ചെയുന്നുണ്ടേൽ ഞാൻ ആദ്യം ഇക്കയോട് ഒരു ക്ഷമാപണം നടത്തിയട്ടെ തുടങ്ങു എന്നാൽ ചില കാരണങ്ങളാൽ ആ വർക്ക്‌ എനിക്ക് ചെയുവാൻ സാധിച്ചില്ല.  സത്യത്തിൽ ഇക്കയ്ക്ക് അന്ന് നടന്നത് തന്നെ  ഓർമ്മക്കാണില്ല അതെലാം എന്‍റെ ഒരു തോന്നൽ ആവാം.. ഒരിക്കൽ ഞാൻ ഇക്കയ്ക്കു വേണ്ടി ഒരു സോങ് choreography ചെയും അന്ന് നേരിട്ടു ഇതൊക്കെ പറയണം ..... എന്നാലും ഇക്കയെ കുറിച്ച് എനിക്ക് ഒരുപാട്  മനസ്സിലാക്കുവാൻ  സാധിച്ചു He is a perfect human being. Embodiment of goodness. Idol of patience.

❤പെരുത്ത് ഇഷ്ട്ടം മമ്മൂക്ക ❤

Imthiyas Aboobacker 😊

He is a Perfect Human Being. Embodiment of Goodness. Idol Of Patience. Hats off to The legend of Indian...

Posted by Imthiyas Aboobacker on Tuesday, 30 March 2021

Share it:

Entertainment

mollywood

Post A Comment: