www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്റ്റേഷനിൽ സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ്

Share it:

ചണ്ഡീഗഡ്: പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ മദ്യം എലി കുടിച്ചെന്ന വിചിത്ര വിശദീകരണവുമായി പൊലീസ്. മുപ്പതിനായിരം ലിറ്റർ മദ്യമാണ് കാണാതായത്. ഹരിയാന ഫരീദാബാദിലെ പൊലീസ് സ്റ്റേഷന്‍ അധികൃതരാണ് വിചിത്രമായ വിശദീകരണവുമായെത്തിയത്. 30 സ്റ്റേഷനുകളിലായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്.  

റിപ്പോർട്ടുകൾ അനുസരിച്ച് ഫരീദാബാദ് പൊലീസ് അധികൃതർ ഈയടുത്ത് അൻപതിനായിരം ലിറ്റർ ദേശനിർമിത അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ മുപ്പതിനായിരം ലിറ്റർ ഇംഗ്ലീഷ് വൈനും മൂവായിരം ക്യാൻ ബിയറും ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് 825 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്. 

കേസ് രജിസ്റ്റർ ചെയ്ത സ്റ്റേഷനുകളിലെ സ്റ്റോർ റൂമുകളിലായിരുന്നു ഈ മദ്യം സൂക്ഷിച്ചിരുന്നത്. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് കേസിൽ വിധി വന്ന ശേഷം അധികൃതര്‍ ഇടപെട്ട് മദ്യം നശിപ്പിച്ചു കളയുന്നതാണ് രീതി. എന്നാൽ ഇത്തവണ വിധി വരുന്നതിന് മുമ്പ് തന്നെ തൊണ്ടിമുതൽ അപ്രത്യക്ഷമാവുകയായിരുന്നു.

 

മദ്യം എവിടെപ്പോയി എന്ന ചോദ്യത്തിനാണ് എലിയെ പഴിചാരി പൊലീസുകാരുടെ വിശദീകരണം എത്തിയത്. കൂടുതലും പ്ലാസ്റ്റിക് കുപ്പികളിലായിരുന്നതിനാൽ മദ്യം എലി കുടിച്ചുകാണുമെന്നാണ് ഇവർ അറിയിച്ചത്. എന്നാല്‍ ഇംഗ്ലീഷ് വൈൻ ഗ്ലാസ് ബോട്ടിലുകളിലും ബിയർ കാനിലുമാണ് സൂക്ഷിക്കുന്നത് എന്ന യാഥാർഥ്യം നിലവിലിരിക്കെ ഇത് എങ്ങനെ എലി കരണ്ടു കുടിച്ചു എന്ന കാര്യത്തിൽ പൊലീസുകാർ വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

Viral

Post A Comment: