www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രഹസ്യമായി ചിക്കൻ കഴിച്ചു; ലിവിങ് ടുഗദർ പങ്കാളിയെ ഉപേക്ഷിച്ച് കാമുകൻ

Share it:


നിസാര കാര്യങ്ങൾക്കൊണ്ടു പോലും പ്രണയ ബന്ധങ്ങളിൽ ബ്രേക്കപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ തനിക്കുണ്ടായ ബ്രേക്കപ്പിനെ കുറിച്ച് ഒരു യുവതി റെഡ്‌ഡിറ്റിൽ പങ്കുവച്ച കാര്യങ്ങൾ അൽപം വ്യത്യസ്‌തമാണ്. ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ചതിന്‍റെ പേരിലാണ് കാമുകൻ യുവതിയുമായുള്ള ബന്ധം പിരിഞ്ഞത്. 

മൂന്ന് വർഷമായി കാമുകനുമൊത്ത് ലിവിങ് റിലേഷനിലായിരുന്നു യുവതി. 18 വയസുള്ളപ്പോൾ മുതൽ സസ്യാഹാര രീതി പിന്തുടരുന്ന വ്യക്തിയാണ് കാമുകൻ.  കഴിഞ്ഞ വർഷം വെജിറ്റേറിയൻ ഭക്ഷണ രീതി പിന്തുടരാൻ കാമുകൻ കാമുകിയെ പ്രേരിപ്പിച്ചു. വെജിറ്റേറിയൻ ഭക്ഷണ രീതി പരീക്ഷിച്ചാലോ എന്ന ചിന്തയിൽ ആയിരിക്കുന്ന കാമുകിക്ക് കാമുകന്‍റെ പ്രേരണ കൂടെ ആയപ്പോൾ ഒന്ന് പരീക്ഷിക്കാം എന്നായി. 

പക്ഷെ ഇറച്ചി കഴിക്കാതിരുന്ന സമയം പേടിപ്പെടുത്തുന്നതായിരുന്നു എന്നും ഒടുവിൽ ചിക്കൻ നഗേറ്റ്സ് കൊതി മൂത്ത് കോഴികൾ തനിക്ക് ചുറ്റും നൃത്തം ചെയ്യുന്നതുപോലെ തോന്നി എന്ന് യുവതി റെഡ്‌ഡിറ്റിൽ കുറച്ചിട്ടുണ്ട്. 

ഇനിയൊരു ദിവസം പോലും ചിക്കൻ നഗേറ്റ്സ് കഴിക്കാതെ മുന്നോട്ട് പോവാൻ പാടില്ല എന്നായപ്പോൾ കക്ഷി കാമുകനോട് സൂപ്പർമാർക്കറ്റിൽ പോകുകയാണ് എന്നും പറഞ്ഞു അടുത്തുള്ള മക്ഡൊണാൾഡ്‌സ് കടയിൽ ചെന്ന് ചിക്കൻ നഗേറ്റ്സ് കഴിച്ചു. സംശയം തോന്നാതിരിക്കാൻ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ കയറി കുറച്ച് സാധനങ്ങളും വാങ്ങിയാണ് യുവതി തിരികെ വീട്ടിൽ എത്തിയത്. പിടിക്കപെടാതിരുന്നതോടെ മാസങ്ങളോളം ഇതേ രീതിയിൽ രഹസ്യമായി തൻ്റെ ഇഷ്‌ട വിഭവം കാമുകി അകത്താക്കി. പക്ഷെ ഒരു നാൾ സംശയം തോന്നിയ കാമുകൻ ഇത്രയും സമയം എന്തിനാണ് സൂപ്പർമാർക്കറ്റിൽ ചിലവഴിക്കുന്നത് എന്ന് ചോദിച്ചു.

 

വ്യക്തതമായ മറുപടി കിട്ടതായതോടെ കാമുകി തന്നെ ചതിക്കുകയാണ് എന്ന് കാമുകൻ തെറ്റിധരിച്ചു. സൂപ്പർമാർക്കറ്റിലേക്ക് ഇനി താൻ കൂടെ വരം എന്ന നിർദേശം യുവതി നിരാകരിച്ചതോടെ കാമുകൻ കാമുകിയോട് ഗുഡ്ബൈ പറഞ്ഞു. എങ്കിലും സത്യാവസ്ഥ മുഴുവൻ കാമുകി കാമുകനോട് വിവരിച്ചെങ്കിലും കാമുകൻ വിശ്വാസം ആയില്ല. എങ്ങനെ താൻ തൻ്റെ നിരപരാധിത്വം തെളിയിക്കും എന്ന ചോദ്യവുമായയാണ് റെഡ്‌ഡിറ്റിൽ കാമുകി കഥ വിവരിച്ചിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

Viral

Post A Comment: