www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഉള്ളം കൈയിൽ മറുകുണ്ടോ... അറിയാം നിങ്ങളുടെ സ്വഭാവം

Share it:

ശരീര സൗന്ദര്യത്തിൽ മറുകിന്‍റെ പങ്ക് ചെറുതല്ല. എന്നാൽ അധികമാർക്കും ഉള്ളം കൈയിൽ മറുക് കണാറില്ല. ലക്ഷണ ശാസ്ത്ര പ്രകാരം ഉള്ളം കൈയിൽ മറുകുള്ളവരുടെ സ്വഭാവവും നിർണയിക്കാമത്രേ. കൈവെള്ളയിലെ മറുക് സാധാരണ അത്ര ശുഭകരമായ ലക്ഷണമല്ല. കൈവെള്ളയുടെ വിവിധഭാഗങ്ങളിലായി മറുകുകൾ ഉള്ളവരുടെ പ്രത്യേകതകൾ എന്താണെന്ന് നോക്കാം.

മോതിര വിരലിനും നടുവിരലിനും താഴെ 

കൈവെള്ളയിലെ മറുക് മോതിര വിരലിനും നടുവിരലിനും താഴെയാണെങ്കിൽ വിപരീത ഫലം ഉണ്ടാകുമെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. ഹസ്തരേഖാ ശാസ്ത്രം അനുസരിച്ച് നടുവിരലിനും മോതിരവിരലിനും താഴെയുള്ള പ്രദേശം ശുക്രകടിവലയം എന്നാണ് അറിയപ്പെടുന്നത്. നല്ല പ്രവർത്തികളിൽ നിന്നും സദ് ചിന്തകളിൽനിന്നും ഇക്കൂട്ടർ വ്യതിചലിക്കാൻ ഉള്ള സാധ്യത ഏറെയാണത്രേ. 

മറുക് ചൂണ്ടുവിരലിനു താഴെയെങ്കിൽ 

ചൂണ്ടുവിരലിന് താഴെയുള്ള പ്രദേശമാണ് വ്യാഴ മണ്ഡലം. ഈ പ്രദേശത്ത് മറുകുള്ള വർക്ക് ദാമ്പത്യ കലഹം പതിവായിരിക്കും. പ്രവർത്തനങ്ങളിലെല്ലാം തടസങ്ങൾ നേരിടുന്നതും സാധാരണയാണ്. ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പരിശ്രമം ഇക്കൂട്ടർക്ക് ആവശ്യമായിവരും. 

നടുവിരലിന് താഴെ മറുക് വന്നാൽ...

നടു വിരലിന് താഴെ ഹൃദയരേഖയ്ക്ക്‌ മുകളിലായി ഉള്ള സ്ഥാനമാണ് ശനിമണ്ഡലം. ഇവിടെ മറുക് ഉണ്ടാകുന്നവർക്ക് വിവാഹം വൈകിയേ ഭവിക്കൂ. പങ്കാളിയുമായി യോജിച്ച് പോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്ന ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമാവില്ല. 

മോതിരവിരലിന് താഴെ മറുക് വന്നാൽ...

ഹൃദയ രേഖയ്ക്ക് മുകളിൽ മോതിരവിരലിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സൂര്യമണ്ഡലം. ഇവിടെ മറുക് ഉള്ളവർ ചുറ്റുമുള്ളവരുടെ പ്രവർത്തികൾ മൂലം പഴി കേൾക്കേണ്ടിവരുന്നവരാണ്. മറ്റുള്ളവരുടെ പരുഷമായ പെരുമാറ്റം ഇക്കൂട്ടർക്ക് സ്ഥിരമായി നേരിടേണ്ടി വരും.

ചെറുവിരലിന്‍റെ താഴെ മറുക് ഉണ്ടായാൽ.. 

ചെറു വിരലിന് താഴെ മറുകുള്ളവർക്ക് ഭൗതികമായും വൈകാരികമായുമുള്ള നഷ്ടങ്ങൾ അപ്രതീക്ഷിതമായി വന്ന് ചേരാനുള്ള സാധ്യത കൂടുതലാണ്. വിവാഹ യോഗം വൈകാൻ സാധ്യതയുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Health

Post A Comment: