www.superprimetime.com

Total Pageviews

44,916,905

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇറ്റലിയിൽ വീണ്ടും ലോക്‌ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; കോവിഡ് മൂന്നാം തരംഗത്തിൽ വിറങ്ങലിച്ച് ലോകം

Share it:


ന്യൂയോർക്ക്: വാക്‌സിൻ ഉപയോഗം അതിവേഗം പുരോഗമിക്കുമ്പോഴും ലോകത്ത് കോവിഡ് മൂന്നാം തരംഗം ഭീതി വിതയ്‌ക്കുന്നു. നിയന്ത്രണാതീതമായി രോഗം ഉയർന്ന രാജ്യങ്ങളിൽ പലതും അടച്ചു പൂട്ടൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറ്റലി തിങ്കളാഴ്ച്ച മുതൽ രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തി. പോളണ്ടും രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 

ഫ്രാൻ‌സിൽ കോവിഡിന്‍റെ മൂന്നാം തരംഗം കണക്കിലെടുത്ത് തലസ്ഥാനമായ പാരീസിലും വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗ വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫ്രാൻസിലാകെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് മേൽ സമ്മർദ്ദം  ശക്തമാണ്.  

പോളണ്ടിൽ തലസ്ഥാനമായ വർസയിലും ജർമ്മനിയോട് ചേർന്നുള്ള പ്രവിശ്യകളിലുമാണ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണം കർശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ റെസ്റ്റോറന്‍റുകളിൽ ഭക്ഷണം പാർസലായി കൊണ്ടുപോകാൻ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. അനാവശ്യമായി ആളുകൾ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സർക്കാർ  നിരോധിച്ചിരിക്കുകയാണ്. സ്‌കൂളുകൾ  അടച്ചിടാനും സർക്കാർ  ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകൾ വീണ്ടും നിറയുന്നതായി റിപോർട്ടുണ്ട്.

കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീൻസ് വിദേശികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനും ഫിലിപ്പീൻസ് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പീൻ എയർലൈനുകൾ നിരവധി സർവീസുകൾ റദ്ധാക്കിയിട്ടുണ്ട്. ജർമനിയിലും കോവിഡ് മൂന്നാം തരംഗം ശക്തമായി.

ചൊവ്വാഴ്ച്ചയോടെ 83.7 ശതമാനം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 68 ശതമാനത്തിൽ നിന്നാണ് രോഗവ്യാപനം ഒരാഴ്ച്ച കൊണ്ട് 84 ശതമാനത്തിലെത്തിയത്. അടുത്തമാസം പകുതിയോടെ ഇത് ഇരട്ടിയിലേറെയായി വർധിച്ചേക്കാമെന്നു റോബർട്ട് കോച്ച് ഇൻസ്റ്റിട്യൂട്ട് മുന്നറിയിപ്പ് നൽകി.മെക്‌സിക്കോയിലും രോഗബാധ വർധിക്കുകയാണ്. പുതുതായി 1278 പേർക്ക് കോവിഡ് കണ്ടെത്തി. 175 പേർക്ക് മരിച്ചതോടെ, ആകെ മരണം 1,95,119 ആയി ഉയർന്നു.

ബ്രസീലിൽ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2841 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,127 ആയി. 83,926 ഓളം പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കോവിഡിന്‍റെ ഉത്ഭവകേന്ദ്രമായ ചൈന, ഇന്ത്യ അടക്കമുള്ള 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

No Related Post Found

Post A Comment:

Also Read

പൊള്ളാച്ചി പീഡനക്കേസ്; ഒൻപത് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: രാജ്യത്തെ തന്നെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗ കേസിൽ ഒൻപത് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി.