www.superprimetime.com

Total Pageviews

44,972,650

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈസൻസ് വേണ്ട; ഒറ്റ ചാർജിൽ 100 കിലോമീറ്റർ; തരംഗമായി ഇലക്‌ട്രിക് ബൈക്ക്

Share it:

atum-1-0-electric-bike

മുംബൈ: ഇന്ധനവില വർധിച്ചതോടെ തന്നെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് മാർക്കറ്റിൽ ഡിമാൻഡ് കുതിച്ചു കയറിയിരിക്കുകയാണ്. ഇത്തരത്തിൽ ഒരു കിടിലൻ ഇലക്‌ട്രിക് ബൈക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് പുതിയ ഇലക്‌ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 

25 കിലോമീറ്റർ  വേഗതയിൽ 100 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബൈക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. യുഎസ്എയിൽ ബിസിനസ് മാനേജ്മെന്‍റ് പഠനം പൂർത്തിയാക്കിയ ഗദ്ദാം വംശിയാണ് ഈ ബൈക്കിനു പിന്നിൽ. മൂന്നുവർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഗദ്ദാം വംശിയും അദ്ദേഹത്തിന്‍റെ 10 സുഹൃത്തുക്കളും ചേ‍ർന്ന് വികസിപ്പിച്ചെടുത്തതാണ് AUTM 1.0 എന്ന ബൈക്ക്.  

വിന്‍റേജ് കഫെ-റേസർ മോഡലിലാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 35 കിലോഗ്രാമാണ് ഈ ബൈക്കിന്‍റെ ഭാരം. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാം. രണ്ട് വർഷത്തെ വാറണ്ടിയുള്ള ബൈക്ക് പ്രായപൂർത്തിയാകാത്തവർക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമാണ്. 48 വോൾട്ട്, 250 വാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബൈക്കിനുള്ളത്. ഇത് നാല് മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ആകും. മുഴുവനായി ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം. 


ബൈക്കിന്‍റെ ബാറ്ററി പായ്ക്ക് ഒതുക്കമുള്ളതും ഊരിയെടുത്ത് ചാർജ് ചെയ്യാൻ കഴിയുന്നതുമാണ്. ഉപയോക്താവിന് ബാറ്ററി നില, വേഗത, കിലോമീറ്റ‍ർ എന്നിവ പരിശോധിക്കാനായി ബൈക്കിൽ ഡിജിറ്റൽ ഡിസ്‌പ്ലേയുമുണ്ട്. നിലവിൽ, രാജ്യത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ബൈക്കിന് ലഭിക്കുന്നതെന്ന് ഗദ്ദാം വംശി പറഞ്ഞു.

 

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 300 ബുക്കിങുകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു. തെലങ്കാനയിലാണ് കമ്പനിയുടെ ഉൽപാദന യൂണിറ്റ്. എല്ലാ ദിവസവും 250-300 ബൈക്കുകൾ നിർമിക്കാനുള്ള ശേഷി ഈ യൂണിറ്റിനുണ്ട്. ഉപഭോക്തൃ ആവശ്യത്തിനനുസരിച്ച് വലിയ തോതിലുള്ള നിർമാണം ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 50,000 രൂപ വിലയുള്ള ബൈക്ക് ഓട്ടോമൊബൈൽസ് ഓൺലൈൻ പോർട്ടൽ വഴി ബുക്കിങ് നടത്താം. മുൻകൂട്ടി ബുക്ക് ചെയ്യണമെങ്കിൽ, കമ്പനിയുടെ വെബ്സൈറ്റ് വഴി 3000 രൂപ അഡ്വാൻസ് നൽകണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd\

Share it:

auto

Post A Comment:

Also Read

മദ്യലഹരി; കട്ടപ്പനയിൽ നടുറോഡിൽ നിർത്തിയ കാറിൽ കിടന്നുറങ്ങി യുവാവ്

ഇടുക്കി: മദ്യപിച്ചു ലക്കുകെട്ടതോടെ നടുറോഡിൽ കാർ നിർത്തി ഉറങ്ങിയ ബെവ്‌കോ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച