www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് ഭാര്യമാർ; 28 മക്കൾ; സുലു പ്രവിശ്യയിൽ അന്തരിച്ച രാജാവ് ആള് കില്ലാടി

Share it:



സൗത്ത് ആഫ്രീക്കയിലെ സുലു പ്രവിശ്യയിലെ രാജാവായ ഗുഡ് വിൽ സെൽത്താനി കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്. ജനാധിപത്യം നിലവിൽ വന്നതോടെ രാജഭരണം പലയിടത്തും അവസാനിച്ചെങ്കിലും അപൂർവമായി ചില ഗോത്ര വർഗങ്ങൾക്കിടയിലും മറ്റും ഇപ്പോഴും രാജഭരണം തുടരുന്നുണ്ട്. 

ഇത്തരത്തിലുള്ള ഒരു രാജാവായിരുന്നു അന്തരിച്ച ഗുഡ് വിൽ സെൽത്താനി. 72-ാം വയസിൽ മരണത്തിനു കീഴടങ്ങിയ അദ്ദേഹത്തെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഏറെ കൗതുകം നിറഞ്ഞതാണ്.  

പ്രമേഹാനുബന്ധ ചികിത്സയിലായിരുന്നു അദ്ദേഹം വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തില്‍ വച്ചാണ് മരണം വരിച്ചത്. നങ്കോമയിലെ ചെറിയ ടൗണായ തെക്ക് കിഴക്കന്‍ ക്വാ സുലു പ്രവിശ്യയിലെ രാജാവായ സ്വെല്‍ത്തിനി അദ്ദേഹത്തിന്‍റെ കാട്ടാള രീതിയിലുള്ള ജീവിത ശൈലിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആറ് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഇവര്‍ക്കെല്ലാം ആറ് ആഡംബര കൊട്ടാരങ്ങളും വാങ്ങി നല്‍കിയിരുന്നു. തന്‍റെ 28 കുട്ടികള്‍ക്കായി മിലിട്ടറി യൂണിഫോം വാങ്ങുന്നതിന് 15 ലക്ഷത്തോളം രൂപ ചിലവഴിച്ചതും വന്‍ വാര്‍ത്തയായിരുന്നു.

തന്‍റെ പ്രജകള്‍ മുഴു പട്ടിണിയില്‍ ജീവിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ഈ ആഡംബരം. 49 വര്‍ഷത്തെ ഭരണത്തിനിടയില്‍ പലപ്പോഴും അദ്ദേഹം വിവാദത്തില്‍ ഇടംപിടിച്ചിരുന്നു.

വര്‍ഷം തോറും നടന്നു വരുന്ന ഉത്സവത്തില്‍ കന്യകകളായ പെണ്ണുങ്ങള്‍ മാറുമറയ്ക്കാതെ നൃത്തം ചവിട്ടുന്ന ആഘോഷം അദ്ദേഹം സംഘടിപ്പിച്ചു പോന്നിരുന്നു. സ്ത്രീകളില്‍ കമ്പമുണ്ടായിരുന്ന അദ്ദേഹം 2003ലാണ് അവസാനമായി വിവാഹം ചെയ്യുന്നത്. 18കാരിയായ സ്വാസിലാന്‍ഡുകാരിയായ സോള മഫു ആയിരുന്നു അദ്ദേഹത്തിന്‍റെ ആറാം ഭാര്യ.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ രാജപദവിയ്ക്ക് ഇപ്പോള്‍ ഔദ്യോഗിക അംഗീകാരമൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന് നല്ല സ്വാധീനമാണുണ്ടായിരുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

world

Post A Comment: