
ടെക്സസ്: കത്തിക്കാൻ ശ്രമിച്ച ബൈബിളിൽ നിന്നും തീ പടർന്ന് രണ്ട് വീടുകൾ കത്തി നശിച്ചു. ടെക്സാസിലെ സാൻ അന്റോണിയായിലാണ് സംഭവം നടന്നത്. മാർച്ച് ഏഴിന് രാത്രി 7.30ഓടെയാണ് യുവതി തന്റെ വീടിനു പുറകിലിരുന്ന് ചെറിയ ബൈബിൾ കത്തിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതോടെ തീ ആളിപ്പടർന്ന് വീട് കത്തി.
തൊട്ടടുത്ത വീട്ടിലേക്കും തീ പടർന്നു. രണ്ട് വീടുകളും കത്തി നശിച്ചപ്പോഴാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്നു സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേനാഗംങ്ങൾ വളരെ പാടുപെട്ടാണ് തീ അണച്ചതെന്ന് ഫയർ ക്യാപ്റ്റൻ ജോണ് ഫ്ളോറസ് പറഞ്ഞു. തീ അണക്കുന്നതിനിടയിൽ രണ്ടു വീടിന്റെയും മേൽക്കൂര കത്തിയമർന്നിരുന്നു.
എന്നാൽ ആർക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്നും ക്യാപ്റ്റൻ പറഞ്ഞു. ഒരു ചെറിയ ബൈബിൾ തീ ഇടുന്നതിനിടയിൽ എങ്ങനെയാണ് വീടുകളിലേക്ക് ആളിപ്പടർന്നത് എന്നതിനെകുറിച്ച് വിശദീകരണം നൽകാനാവാതെ വിഷമിക്കുകയാണു ഫയർഫോഴ്സ്. ഏതായാലും ബൈബിളിനു തീയിട്ട സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എന്തുകുറ്റമാണ് ചാർജ് ചെയ്യേണ്ടതെന്നു തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: