www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാടുകാണിയിൽ പാറക്കെട്ടിൽ നിന്നും വീണ് യുവതിക്ക് ഗുരുതര പരുക്ക്; ഒപ്പമുണ്ടായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

Share it:



ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ നാടുകാണി പവലിയനിലെ പാറക്കെട്ടിൽ നിന്നും താഴെ വീണ് യുവതിക്ക് ഗുരുതര പരുക്ക്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സമീപത്ത് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സിനെ(23)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇരുവരെയും ഇന്നലെ മുതൽ വീട്ടിൽ നിന്നും കാണാനില്ലായിരുന്നു.  

ഇന്ന് നാടുകാണിയിലെ പാറക്കെട്ടിലെത്തി സംസാരിച്ചിരിക്കവെ പെൺകുട്ടി അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ബോധ രഹിതയായ പെണ്‍കുട്ടിയെകണ്ട് മരിച്ചെന്ന് തെറ്റിധരിച്ചാകാം അലക്സ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സ്വന്തം പാന്‍റുപയോഗിച്ചാണ് അലക്സ് തൂങ്ങി മരിച്ചത്. 

വ്യാഴാഴ്ച്ച വൈകിട്ടോടെ ഇരുവരേയും കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് ലഭിച്ചത്. അന്വേഷണത്തിനിടയില്‍ പവലിയന് സമീപമെത്തിയ പൊലീസ് പെണ്‍കുട്ടിയെ പാറക്കെട്ടിന് താഴെ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തിയാണ് സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചത്. പെണ്‍കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. എസ്ഐ മാരായ മനോജ്, ഐസക് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതോടെയേ സംഭവത്തിൽ വ്യക്തത ഉണ്ടാകു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Kerala

Mostreaded

Post A Comment: