www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടുറോഡിൽ മകൻ തല്ലി വീഴ്ത്തിയ അമ്മ മരിച്ചു; ദാരുണ സംഭവത്തിന്‍റെ വീഡിയോ പുറത്ത്

Share it:



ന്യൂഡെൽഹി:  നടുറോഡിൽ മകന്‍റെ അടിയേറ്റ് വീണ അമ്മ ദാരുണമായി മരിച്ചു. ഡെൽഹി ദ്വാരക സ്വദേശിനിയായ അവ്‌താർ കൗർ (76) ആണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്ത് തിങ്കളാഴ്ച്ചയായിരുന്നു സംഭവം. പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കം നടക്കുന്നതിനിടെ ഇവരെ മകൻ അടിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  

അടിയേറ്റ അവ്‌താർ ബോധരഹിതയായി വീഴുകയായിരുന്നു. അയൽവാസികളുമായി പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകൻ അമ്മയെ കൊല്ലുന്നതിൽ ചെന്നവസാനിച്ചത്. അയൽവാസിയുടെ വീടിന് മുന്നിൽ അവ്താർ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയിൽ മകൻ അവ്താർ സിങ്ങിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു.

അടിയേറ്റ അവ്താർ റോഡിലേക്ക് വീഴുന്നതും മരുമകൾ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അടിയിൽ ബോധക്ഷയം സംഭവിച്ച അവ്താർ കൗറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അവ്താർ കൗറിന്റെ നാൽപ്പത്തിയഞ്ച് വയസ് പ്രായമുള്ള മകൻ റൺബീർ കൗറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയാണ് റൺബീർ കൗറിനെതിരെ ചുമത്തിയിരിക്കുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Mostreaded

National

Post A Comment: