www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അമലഗിരിയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ദേശീയപാതയിൽ പുല്ലുപാറയ്ക്കു സമീപം അമലഗിരിയിൽ ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം. തമിഴ്ട് തേനി സ്വദേശിയായ ലോറി ഡ്രൈവർ നവനീത് കൃഷ്‌ണനാണ് (42 ) മരിച്ചത്. കമ്പത്തു നിന്നും മാവേലിക്കര, കായംകുളം ഭാഗത്തേക്ക് പലചരക്ക് സാധനങ്ങളുമായി പോയതായിരുന്നു ലോറി.   

നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ നവനീതിന് ഗുരുതരമായി പരിക്ക് ഏൽക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. രാത്രി പത്തരയോടെ യാണ് അപകടം ഉണ്ടായത്. സമീപത്തെ ഭിത്തിയിലിടിച്ച ശേഷം ലോറി വട്ടം മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മുറിഞ്ഞപുഴ മുതൽ അപകടകരമായ നിലയിലാണ് ഓടി വന്നത്. എതിരെ വന്ന വാഹനത്തിലെ യാത്രികർ പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ലോറിയിൽ നവനീതിന് ഒപ്പമുണ്ടായിരുന്ന സഹായി പെരിയാറിൽ വെച്ച്   ഇവരുടെ തന്നെ മറ്റൊരു ലോറിയിലേക്ക് മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപെട്ടയാളെ പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ആശുപത്രിയിലാക്കിയത്.  അപകടത്തെ തുടർന്ന്  മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

Share it:

Idukki

Mostreaded

Post A Comment: