www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പെനാൽറ്റി നഷ്‌ടമാക്കി മെസി ദുരന്തനായകൻ; ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

Share it:


പാരിസ്: മെസിയുടെ പെനാൽറ്റി നഷ്‌ടത്തിനു പിന്നാലെ മുൻ ചാമ്പ്യൻമാരായ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്. പ്രീ ക്വാർട്ടറിൽ പാരിസ് സെന്‍റ് ജെർമെയ്‌നെതിരെ രണ്ട് പാദ പോരാട്ടത്തിൽ 5-2 എന്ന സ്കോറിന് തോൽവി പിണഞ്ഞാണ് കറ്റാലൻ സംഘത്തിന്‍റെ മടക്കം. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 4-1 ന്‍റെ കനത്ത തോൽവിയായിരുന്നു ബാഴ്‌സ നേരിട്ടത്. രണ്ടാം പാദത്തിൽ മത്സരം 1-1 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. 

ഒരു ഗോൾ നേടി നായകനായ സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി തുലച്ച് വില്ലനുമായി. പിഎസ്‌ജിയുടെ ഗോൾ കെയ്‌ലിയൻ എംബാപ്പെ വകയായിരുന്നു. പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് പിഎസ്‌ജി കളിച്ചത്. അതുകൊണ്ടു തന്നെ ബാഴ്‌സലോണയാണ് മത്സരത്തിൽ പന്ത് അധികം കൈയിൽ വെച്ചത്. അവസരങ്ങൾ ഏറെ സൃഷ്ടിച്ചെങ്കിലും അതൊന്നും മുതലാക്കാൻ മാത്രം കഴിഞ്ഞില്ല. 

  

ആക്രമിച്ചത് ബാഴ്‌സലോണ ആണെങ്കിലും ആദ്യ ഗോൾ വന്നത് പിഎസ്‌ജിയിൽ നിന്നായിരുന്നു. 31 ആം മിനിറ്റിൽ ഐക്കാർഡിയെ വീഴ്ത്തിയതിന് പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഇത് വയലിൽ എത്തിച്ച് എംബാപ്പെ ടീമിനെ മുന്നിൽ കടത്തി. 

37 ആം മിനിറ്റിൽ മികച്ച നീക്കത്തിലൂടെ മെസി ടീമിനെ ഒപ്പമെത്തിച്ചു. തൊട്ടുപിനാലെ ബാഴ്‌സലോണയ്ക്ക് അനുകൂലമായി പെനാൽറ്റി. എന്നാൽ  മെസിയുടെ കിക്ക് നവാസ് തടുത്തു. ലീഡെടുക്കാനുള്ള അവസരമാണ് മെസി കളഞ്ഞത്. ആ പെനാൽറ്റി നഷ്ടമായതോടെ ബാഴ്‌സലോണയുടെ  പോരാട്ട വീര്യവും ഇല്ലാതായി. രണ്ടാം പകുതിയിൽ കളി വിരസമായി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

sports

Post A Comment: