www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സഹോദരനെ അടിച്ചതിൽ മനോവിഷമം; 10 വയസുകാരി ജീവനൊടുക്കി

Share it:



ആഗ്ര: സഹോദനെ അടിച്ചതിൽ മനം നൊന്ത് 10 വയസുകാരി ജീവനൊടുക്കി. ആഗ്രയിലെ ഫത്തേഹാബാദിലാണ് സംഭവം. അടുത്തിടെ അമ്മ മരിച്ചതിൽ പിന്നെ ഇവർ നാല് മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് നേരത്തെ നാടു വിട്ടു പോയിരുന്നു. പത്ത് വയസുകാരിയുടെ മൂത്ത സഹോദരി ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.  

സഹോദരിയും പത്ത് വയസുകാരിയും കൂടാതെ രണ്ട് സഹോദരൻമാരുമുണ്ടായിരുന്നു. മൂത്ത കുട്ടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കിയിരുന്നത് 10 വയസുകാരിയായിരുന്നു. പതിവുപോലെ മൂത്ത കുട്ടി ജോലിക്ക് പോയ സമയത്ത് സഹോദരൻമാരുമായി തർക്കത്തിലായ പത്ത് വയസുകാരി കുട്ടിയെ അടിച്ചു. 

താന്‍ ഏറെ സ്നേഹിച്ചിരുന്ന സഹോദരനെ അടിക്കേണ്ടി വന്നതിലെ വിഷമം സഹിക്കാനാവാതെ പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അയല്‍വാസി സംഭവത്തേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സഹോദരനുമായി കലഹിച്ചതില്‍ മുതിര്‍ന്ന സഹോദരി വഴക്കുപറയുമോയെന്ന ഭയമാകാം ആത്മഹത്യയ്ക്ക് കാരണമായതാവാമെന്നാണ് സംഭവത്തേക്കുറിച്ച് മനോരോഗ വിദഗ്ധനായ ഡോ. കെ.സി. ഗുര്‍നാമി അഭിപ്രായപ്പെട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)


Share it:

National

Post A Comment: