
മനുഷ്യന്‍റെ രക്തം ചേർത്ത് തയാറാക്കിയ സാത്താൻ ഷൂ വിറ്റഴിഞ്ഞത് വെറും ഒരുമിനിറ്റിനുള്ളിൽ. അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്‌സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി എം.എസ്.സി.എച്ച്.എഫും ചേർന്നാണ് സാത്താൻ ഷൂ നിർമിച്ചത്. മനുഷ്യന്‍റെ രക്തം ഷൂവിൽ ചേർത്തിട്ടുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശ വാദം. നൈക്കിയുടെ എയർ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്‌താണ് സാത്താൻ ഷൂ തയാറാക്കിയിരിക്കുന്നത്.
666 യൂണിറ്റ് സാത്താൻ ഷൂ മാത്രമാണ് നിർമിക്കുക. കറുപ്പ് നിറത്തിലുള്ള ഷൂവിൽ ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റ് കാണാം. മുൻ ഭാഗത്ത് ലുക്ക് 10.18 എന്നും എഴുതിയിട്ടുണ്ട്. അപ്പോൾ യേശു അവരോട് പറഞ്ഞു, സാത്താൻ മിന്നൽ പോലെ ആകാശത്തു നിന്നും വീണു കഴിഞ്ഞതായി ഞാൻ കാണുന്നു എന്നതാണ് ബൈബിളിലെ ആ വാക്യം.
ഷൂവിന്‍റെ വശത്ത് കമ്പനിയുടെ പേരും എഴുതിയിട്ടുണ്ട്. 1,018 ഡോളർ (74,463 രൂപ) യാണ് ഒരു ജോഡി ഷൂവിനു വില. വിൽപന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 666 യൂണിറ്റ് ഷൂവും വിറ്റഴിഞ്ഞു. അതേസമയം ഷൂ നിർമാതാക്കൾക്കെതിരെ നൈക്കി കമ്പനി കേസ് കൊടുത്തിട്ടുണ്ട്. തങ്ങളുടെ മോഡൽ കസ്റ്റമൈസ് ചെയ്‌തത് നിയമ ലംഘനമാണെന്നാണ് ഇവരുടെ വാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: