www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികൾക്ക് മെസേജ് അയക്കാൻ കഴിയില്ല; ഇൻസ്റ്റയിൽ പുതിയ ഫീച്ചർ വരുന്നു

Share it:


പ്രായപൂർത്തിയാക്ക കുട്ടികളെ അക്കൗണ്ട് തുറക്കുന്നതിൽ നിന്നും തടയിടാൻ ഇസ്റ്റഗ്രാം. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് മറ്റുള്ളവർ സന്ദേശം അയക്കുന്നതിനും തടയിടും.

 

ഇൻസ്റ്റ​ഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിന്‍റെ പ്രായം നിർണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.

പലരും പ്രായത്തിന്‍റെ കാര്യത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാർ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓൺലൈനിൽ പരിശോധിക്കുന്നത് സങ്കീർണമാണെന്ന് ഞങ്ങൾക്കറിയാം അധികൃതർ പറഞ്ഞു. 

കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംശയാസ്പദമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നതിൽ മാറ്റം കൊണ്ടുവരാനുള്ള വഴികളും ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നുണ്ട്. സംശയിക്കേണ്ട ആളുകളുടെ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാരെ അറിയിക്കുന്നതിനായി സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ മാർ​ഗങ്ങൾ സ്വീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Science

Post A Comment: