www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

ശാരീരിക ബന്ധമില്ലാതെ ഗർഭിണി; അന്തംവിട്ട് ഭാര്യയും ഭർത്താവും

Share it:



സ്വഭാവിക ലൈംഗിക ബന്ധത്തിനു സാധ്യമല്ലെന്നിരിക്കെ ഗർഭം ധരിച്ച യുവതിയുടെ അനുഭവമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയാകുന്നത്. പോർട്സ്‌മൗത്തിൽ നിന്നുള്ള നിക്കോൾ മൂർ എന്ന 28കാരിയാണ് വാർത്താ താരം. നിക്കോൾ തനിക്കുണ്ടായ വ്യത്യസ്ത‌മായ അനുഭവം ഡെയ്‌ലി മെയിലിനോട് തുറന്നു പറഞ്ഞതോടെയാണ് വാർത്ത ലോക ശ്രദ്ധ നേടിയത്.  

വജൈനിസ്‌മസ് എന്ന രോഗാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതിനാലാണ് ഇവർക്ക് സ്വാഭാവിക ലൈംഗിക ബന്ധം സാധ്യമാകാത്തത്.  യോനിയുടെ മതിലിലെ പേശികൾ അനിയന്ത്രിതമായി സങ്കോചിക്കുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത്. അതിനാൽ, മൂറിന് ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ ടാമ്പൂൺ ഉപയോഗിക്കാനോ ഒന്നും കഴിയുമായിരുന്നില്ല. പക്ഷേ, എട്ടു വർഷം മുമ്പ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം താൻ തന്നെ അന്തം വിട്ടെന്നും ഇവർ പറയുന്നു. 

ഫിസിക്കൽ തെറാപ്പിയുടെ സഹായത്തോടെയാണ് അഞ്ച് മാസം ഗർഭിണിയായിരിക്കെ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മൂറിന് കഴിഞ്ഞത്. ടാമ്പൂൺ ധരിക്കാൻ കഴിയുന്നില്ലെന്ന് കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നെങ്കിലും യാതൊരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് എന്ന് ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ നിക്കോൾ മൂർ പറഞ്ഞു. 

പതിനെട്ടാം വയസിൽ മൂർ തന്‍റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായി. പക്ഷേ, അവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞില്ല. ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞപ്പോൾ അവർ വൈദ്യപരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്‌തു.

സാധാരണ ലൈംഗികബന്ധം അപ്രാപ്യമാണെന്ന് കണ്ട് ആ ദമ്പതികൾ ഒരു കുഞ്ഞിന് ജന്മം നൽകാനായി ക്രിയാത്മകമായ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു ദിവസം നെഞ്ചെരിച്ചിലും സ്തനങ്ങളിൽ വേദനയും അനുഭവപ്പെട്ടപ്പോൾ തന്‍റെ ബോസ് ആണ് ഗർഭിണിയായതിനാലാവാം ഈ ലക്ഷണങ്ങൾ കാണുന്നത് എന്ന് സൂചിപ്പിച്ചത്. പക്ഷേ താൻ ഇപ്പോഴും ഒരു കന്യകയാണെന്ന് പറഞ്ഞ് മൂർ ചിരിച്ചു തള്ളുകയാണ് ചെയ്തത്.


ലൈംഗികബന്ധത്തിൽ പോലും ഏർപ്പെടാൻ കഴിയാത്ത തനിക്ക് എങ്ങനെ പ്രസവിക്കാൻ കഴിയുമെന്ന ആശങ്ക മൂറിനെ കലശലായി ബാധിച്ചു. ഒപ്പം തന്‍റെ പങ്കാളി താൻ അദ്ദേഹത്തെ ചതിച്ചു എന്ന് കരുതുമോ എന്ന പേടിയും അലട്ടിയിരുന്നു. ആളുകൾ കന്യാമറിയമേ എന്ന് കളിയാക്കി വിളിക്കുന്നത് കേൾക്കുമ്പോൾ ചിരി വരുന്നതിനെക്കുറിച്ചും നിക്കോൾ മൂർ മനസ് തുറന്നു.

നാല് മാസം ഗർഭിണിയായിരിക്കെയാണ് മൂറിന് വജൈനിസ്മസ് എന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. ലൈംഗികബന്ധത്തിൽ പൂർണമായി ഏർപ്പെടാൻ കഴിഞ്ഞില്ലെങ്കിലും അതിന് ശ്രമിക്കവേ ബീജസങ്കലനം നടന്നതാവാം ഗർഭം ധരിക്കാൻ ഇടയായതിനു കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗർഭിണിയായിരിക്കവെ ഈ രോഗാവസ്ഥ തന്നെ ഒട്ടേറെ അലട്ടിയതായി നിക്കോൾ മൂർ ഓർക്കുന്നു. ആശുപത്രിയിലെ നഴ്‌സിന് ആന്തരികാവയവങ്ങളുടെ പരിശോധന നടത്താൻ പോലും കഴിഞ്ഞിരുന്നില്ല.

ഒടുവിൽ ഈ രോഗത്തിന്‍റെ ചികിത്സയിൽ വിദഗ്ദ്ധനായ ഒരു തെറാപ്പിസ്റ്റാണ് വജൈനിസ്മസിനെ മറികടക്കാൻ മൂറിനെ സഹായിച്ചത്. ചികിത്സയുടെ ഫലമായി അഞ്ചു മാസം ഗർഭിണിയായിരിക്കെ ആദ്യമായി പൂർണ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിക്കോൾ മൂറിന് കഴിഞ്ഞു. ഇപ്പോൾ എട്ടു വയസ് പ്രായമുള്ള തന്‍റെ മകൾ ടില്ലിയെ മറ്റു സങ്കീർണതകൾ ഒന്നുമില്ലാതെ പ്രസവിക്കാനും മൂറിന് കഴിഞ്ഞു. ഇന്ന് നിക്കോൾ മൂർ വജൈനസ്മിസ് എന്ന ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ആളുകളിലെത്തിക്കാനായി പ്രവർത്തിക്കുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


Share it:

Sex

Post A Comment: