www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളുടെ മുന്നിൽ ഇണചേരൽ; ഇണക്കടുവകളെ തുരത്തിയോടിച്ച് അമ്മക്കരടി; ചിത്രങ്ങൾ വൈറൽ

Share it:



വന്യമൃഗങ്ങൾ തമ്മിൽ കടിപിടികൂടൂന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ സ്വന്തം കുഞ്ഞുങ്ങളുടെ കൺമുന്നിൽ ഇണചേരാൻ ശ്രമിച്ച കടുകളെ കരടി തുരത്തി ഓടിച്ചാലോ.  വന്യജീവി ഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിങാണ് അത്യപൂർവമായ ഈ രംഗം ക്യാമറയിൽ പകർത്തിയത്. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.  

രണ്‍തമ്പോര്‍ ദേശീയോദ്യാനത്തിലാണ് കടുവകളും അമ്മക്കരടിയും തമ്മിൽ ഏറ്റുമുട്ടിയത്. രണ്ടു കുട്ടി കരടികളെ പുറത്തിരുത്തി അമ്മക്കരടി നടന്നു വരുമ്പോൾ വഴിയുടെ നടുക്ക് കടുവകൾ തമ്മിൽ ഇണചേരുന്നു. ആദ്യം പെൺകടുവയും പിന്നാലെ ആണ്‍കടുവയും അക്രമിക്കാനടുത്തെങ്കിലും രണ്ടുപേരെയും അമ്മക്കരടി വിറപ്പിച്ച് വിട്ടു. അമ്മക്കരടിയുടെ അലർച്ചയ്ക്ക് മുന്നിൽ നിശബ്ദനായി ആ ഇണക്കടുവകൾക്ക് മടങ്ങേണ്ടി വന്നു. 


കരടിയുടെ സഞ്ചാരവഴിക്ക് സമീപത്തായി രണ്ട് യുവമിഥുനങ്ങളായ കടുവകള്‍ ഏറെ നേരമായി ഇണചേരാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടെയാണ് സ്വർഗത്തിലെ കട്ടുറുമ്പായ മക്കളെ പുറത്തിരുത്തി അമ്മക്കരടിയുടെ വരവ്. കരടിയെ കണ്ടതും പെൺകടുവ ചീറിയടുത്തു. 


കടുവ അടുത്തെത്തിയപ്പോള്‍ മാത്രമാണ് അമ്മക്കരടി കടുവയുടെ സാന്നിധ്യം അറിഞ്ഞത്. പെട്ടെന്ന് തന്നെ വലിയ വായില്‍ അവള്‍ അലറി. ഒന്ന് രണ്ട് നിമിഷം അങ്കത്തിന് ശ്രമം നടത്തിയെങ്കിലും അമ്മക്കരടിയുടെ അലര്‍ച്ചയ്ക്കും ചാട്ടത്തിനും മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പെണ്‍കടുവയ്ക്കായില്ല. അവള്‍ പിന്മാറി. അങ്കത്തില്‍ നിന്നും ഇണ പിന്മാറിയെന്നറിഞ്ഞ  ആണ്‍കടുവ അമ്മക്കരടിയെ അക്രമിക്കാനായി മുന്നോട്ടെത്തി. 

പക്ഷേ കണ്ടു നിന്ന ഞങ്ങളെ കൂടി അമ്പരപ്പെടുത്തി അമ്മക്കരടി പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്നു. അതും പുറകിൽ തന്‍റെ രണ്ടു കുട്ടികൾ രോമത്തിൽപ്പിടിച്ചിരിക്കവേ തന്നെ. 


പെട്ടെന്ന് തന്‍റെ എതിരാളിക്ക് വലുപ്പം വച്ചപ്പോള്‍ ആണ്‍ കടുവ ഒന്ന് സംഭ്രമിച്ചു. അമ്മക്കരടിക്ക് അത് മതിയായിരുന്നു. ആണ്‍കടുവയുടെ ആ ചെറിയ സംഭ്രമത്തെ അവള്‍ മുതലെടുത്തു. നിമിഷനേരം കൊണ്ട് അവള്‍ വലിയ വായില്‍ അലറുകയും ആണ്‍കരടിയെ അക്രമിക്കാനായി പാഞ്ഞടുക്കുകയും ചെയ്‌തു. അമ്മക്കരടിയുടെ ആവേശം കണ്ട ആൺകടുവ സംഗതി പന്തിയല്ലെന്ന് കണ്ടു സ്ഥലം കാലിയാക്കി. അതിനും മുന്നേ പെൺകടുവ കളം വിട്ടിരുന്നു. കൃത്യം രണ്ട് മിനിറ്റ് 10 സെക്കൻഡിനുള്ളിൽ ഇതെല്ലാം കഴിഞ്ഞിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Viral

Post A Comment: