കൊച്ചി: ഭർത്താവിന്‍റെ ശല്യം സഹിക്കാനാവാതെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് എ.എസ്.ഐയുടെ ചൂഷണം. എറണാകുളം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ എ.എസ്.ഐയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭർത്താവും യുവതിയുമായി ചില്ലറ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇതെ തുടർന്നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. കമ്മിഷ്ണറോഫീസിൽ നൽകിയ പരാതിയെ തുടർന്ന് യുവതിക്ക് കൗൺസിലിങ്ങിനായി ഒരു എഎസ്ഐയെ നിയമിക്കുകയും ചെയ്‌തു. ഇയാളാണ് കൗൺസിലിങ്ങിന്‍റെ മറവിൽ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. കൗൺസിലിങ്ങിന്‍റെ പേരിൽ ഫോൺ വിളിച്ചായിരുന്നു തുടക്കം.
തുടക്കത്തിൽ മാന്യമായി സംസാരിച്ച ഉദ്യോഗസ്ഥൻ പിന്നീട് വിധം മാറ്റി. പഞ്ചാരവാക്കുകളിലൂടെയായിരുന്നു പിന്നീട് സംസാരം. ഇതിനിടെ യുവതിയുടെ മൊബൈലിലേക്ക് ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശങ്ങളും കൈമാറി. സന്ദേശങ്ങൾക്കൊപ്പം അശ്ലീല വീഡിയോകളും അയച്ചു തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
പലവട്ടം താക്കീത് നൽകിയിട്ടും ഉദ്യോഗസ്ഥൻ ഞരമ്പ് രോഗം നിർത്തുന്നില്ലെന്ന് യുവതി പറയുന്നു. തനിക്ക് വഴങ്ങാത്തതിന്‍റെ പേരിൽ തന്നെ കുറിച്ച് ഉദ്യോഗസ്ഥൻ അപവാദ പ്രചരണം നടത്തിയതായും യുവതിയ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: