ദുബായ്: ടി20 ലോകകപ്പ് മത്സരത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ വാശിയേറിയ പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു. ഇന്ത്യ- പാകിസ്താൻ മത്സരം ആദ്യ ഘട്ടത്തിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയയത്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ്.
യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. എട്ട് ടീമുകളാണ് യോഗ്യത റൗണ്ട് കളിക്കുക. പൂള്‍ എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകളാണുള്ളത്. പൂള്‍ ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഒമാന്‍ എന്നീ ടീമുകളും കളിക്കും. പൂള്‍ എയിലെ ചാംപ്യന്മാര്‍ ഗ്രൂപ്പ് ഒന്നിലേക്കും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് രണ്ട് രണ്ടിലും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിക്കും.
പൂള്‍ ബി ചാംപ്യന്മാര്‍ ഗ്രൂപ്പ് രണ്ടിലും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ഒന്നിലും കളിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: