ദുബായ്: ഇന്ത്യക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിച്ചേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്കാർക്ക് യു.എ.ഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ഉടൻ നീങ്ങുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.
താമസ വീസയുള്ളവരുടെ യാത്രയ്ക്കാകും ആദ്യ പരിഗണന. പലർക്കും മടങ്ങി എത്തി ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. യാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച് ഇന്ത്യ-യുഎഇ ചർച്ചകൾ പുരോഗമിക്കുകയാണ്. ഒക്ടോബർ ഒന്നിന് ദുബായ് എക്സ്പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: