ഹൈദ്രാബാദ്: സ്ത്രീധനം വാങ്ങാനും കൊടുക്കാനും പാടില്ലെന്നാണ് നിയമം. എന്നാൽ ഒരു പിതാവ് വിവാഹിതയായ മകൾക്ക് നൽകിയ സ്ത്രീധനം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. 1000 കിലോയുടെ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ പലഹാരങ്ങള്‍, 250 കിലോ പലചരക്ക് സാധനങ്ങള്‍, 250 കുപ്പി അച്ചാറുകള്‍, 50 കോഴികള്‍, പത്ത് ആട് എന്നിവയാണ് പിതാവ് മകൾക്കും മരുമകനും സമ്മാനായി നൽകിയത്.
ആന്ധ്രപ്രദേശിലെ ബിസിനസ്സുകാരനായ ബട്ടുല ബാലരാമ കൃഷ്ണയാണ് വേറിട്ട സ്ത്രീധനം കൊണ്ട് വൈറലായത്. തെലുങ്ക് ആചാരപ്രകാരമുള്ള ആഷാഡ മാസത്തിലെ ചടങ്ങിനായാണ് ബട്ടുല ബാലരാമ മകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്.
ആന്ധ്രപ്രദേശിലെ പ്രമുഖ ബിസിനസുകാരനാണ് ബാലരാമ. പുതുച്ചേരിയിലെ യാനത്തുള്ള ബിസിനസുകാരന്‍റെ മകന്‍ പവന്‍ കുമാറിനാണ് ബാലരാമ മകള്‍ പ്രത്യുഷയെ വിവാഹം ചെയ്തു നല്‍കിയത്. മകളുടേയും മരുമകന്‍റേയും ആദ്യ ആഷാഡമാണിത്. ഈ അവസരത്തിലാണ് കൂറ്റന്‍ ഉപഹാരം പിതാവ് നല്‍കിയത്.
മകളോടോ വീട്ടുകാരോടോ സമ്മാനത്തെ കുറിച്ച് ബാലരാമ പറഞ്ഞിരുന്നില്ല. വലിയ ലോറിയില്‍ ഇത്രയധികം സാധനങ്ങള്‍ യാനത്തുള്ള വീട്ടിലേക്ക് എത്തിയപ്പോള്‍ ആദ്യം അമ്പരന്നു പോയതായി ബാലരാമയുടെ മകളും ഭര്‍ത്താവും വീട്ടുകാരും പറയുന്നു. തെലുങ്ക് ആചാരപ്രകാരം പുണ്യമാസമാണ് ആഷാഡം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: