മുംബൈ: നീല ചിത്ര നിർമാണം നടത്തിയതിനു നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതായി റിപ്പോർട്ട്. രാജ് കുന്ദ്രയുടെ നേതൃത്വത്തിൽ കോടികളുടെ ഇടപാടുകളാണ് നീലചിത്ര നിർമാണത്തിന്‍റെ മറവിൽ നടന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ആദ്യം അശ്ലീയ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലൻഡ് കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയാണ് പുറത്തു വരുന്നത്.
അശ്ലീല ചിത്രം നിർമിക്കുന്നതിനും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ മോഡലും നടിയുമായ ഗെഹ്‌ന വസിഷ്ട്ട് ഉൾപ്പെടെ ആറ് പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണ് എന്നും അതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ആണ് പൊലീസ് അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇന്നലെ ക്രൈം ബ്രാഞ്ച് വിളിപ്പിക്കുകയും തുടർന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി കെന്‍റിലെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുണ്ടറയിൽ എത്തിയത്.
കെന്‍റിലെ എക്‌സിക്യുട്ടീവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നൽകിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്‌തത്.
ഫെബ്രുവരിയിൽ ഗേഹന വസിഷ്ട്ട് അറസ്റ്റിലായ കേസിൽ വിഡിയോകള ഷൂട്ട് ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്‍റെ പേരും ഉയർന്നു കേട്ടിരുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്‌തിരുന്നത്.
ഇത്തരത്തിൽ എട്ടോളം വിഡിയോകൾ കാമത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വർഷമായി ഗേഹന വസിഷ്റ്റിനൊപ്പം പ്രവർത്തിക്കുന്ന ആളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങൾക്ക് അയച്ച് കൊടുത്ത 15 അശ്ലീല ചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. അര മണിക്കൂർ വീതമുള്ളതാണ് ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗേഹന വസിഷ്ട്ടിന് മൂന്ന് ലക്ഷം രൂപയോളം ലഭിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: