കോഴിക്കോട്: ഖത്തറിലേക്കുള്ള വിമാന നിരക്ക് കുത്തനെ വർധിച്ചു. ഖത്തർ വഴി മറ്റു ഗൾഫ് നാടുകളിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചതോടെയാണ് കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. ഖത്തർ വഴി യാത്ര ആരംഭിച്ചതോടെ സൗദി, യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുണ്ട്.
സൗദിയിലേക്കാണ് കൂടുതൽ യാത്രക്കാർ. 8,500 രൂപ മുതൽ 10,000 രൂപ വരെ ആയിരുന്നു 17 വരെ ഖത്തറിലെ ദോഹ വിമാനത്താവളത്തിലേക്ക് കേരളത്തിൽ നിന്നുള്ള നിരക്ക്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ ദോഹയിലെത്താൻ 23,000 രൂപ മുതൽ 30,500 രൂപ വരെ ആണ് നിരക്ക്. 26 നു കോഴിക്കോട് ദോഹ (27,500 രൂപ), 25 നു കണ്ണൂർ-ദോഹ (28,500 രൂപ), 31 നു കൊച്ചി-ദോഹ (30,500 രൂപ) എന്നിങ്ങനെ ആണ് പലർക്കും ലഭിച്ച ടിക്കറ്റ് തുക.
അതെ സമയം, ഖത്തറിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള നിരക്കിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. ഓൺലൈൻ വഴിയാണ് ബുക്കിങ്. യാത്രാ പ്രതിസന്ധി തീരാൻ ഖത്തറിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുകയോ മറ്റു ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങുകയോ വേണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: