ന്യൂഡൽഹി: അതിശക്തമായ മഴയിൽ രാജ്യതലസ്ഥാനത്ത് വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. തോരാതെ പെയ്‌ത മഴയിൽ റോഡുകളും മറ്റും വെള്ളത്തിലായി. പലയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയാണ്. ഇതിനിടെ ഡൽഹിയിലെ ദ്വാരകയിൽ പൊലീസുകാരൻ സഞ്ചരിച്ച കാർ റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണു. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സംഭവത്തിന്‍റെ ഭീകരത പുറം ലോകം അറിയുന്നത്.
ഡൽഹി ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ അശ്വിനിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ രൂപപ്പെട്ട കുഴിയിലേക്ക് കാർ തലകുത്തനെ പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുകൾ ഒന്നും ഇല്ലാതെ അശ്വിനി രക്ഷപ്പെട്ടു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച്ച പെയ്‌ത ശക്തമായ മഴയിൽ റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാർ ഇതിന് ചുറ്റും കല്ലുകൾ വച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എങ്കിലും അശ്വിനിയുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
കുഴിയിലേക്ക് പതിച്ച എസ്‌യുവി കാർ പിന്നീട് ക്രൈനിൽ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. 24 മണിക്കൂറിൽ ഡൽഹിയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഡൽഹിയിൽ 70 മില്ലി മീറ്ററും ഗുഡ്‌ഗാവിൽ 40 മില്ലി മീറ്റർ മഴയുമാണ് ലഭിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: