
കാസർകോട്: ഭർത്താവിന്‍റെ മർദനമേറ്റ് ഭാര്യ മരിച്ചു. ബേഡകം കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമതിയാണ് മരിച്ചത്. സുമതിയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കുടുംബ പ്രശ്‌നമാണ് മർദനത്തിനു കാരണം. സുമിതയെ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അരുൺകുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: