ചേരുവകൾ
- മുട്ട - 10 എണ്ണം
- ബീൻസ് - 1/2 ബൗൾ (ചെറുതായി അരിഞ്ഞത്)
- ക്യാബേജ് - 1/2 ബൗൾ (ഗ്രെയ്റ്ററിൽ ചിരകിയത്)
- കാരറ്റ് - 1/2 ബൗൾ (ഗ്രെയ്റ്ററിൽ ചിരകിയത്)
- പച്ചമുളക് - 4 എണ്ണം (നീളനെ അരിഞ്ഞത്)
- തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
- ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി - 7 അല്ലി (ചെറുതായി അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- ചില്ലിസോസ് - 1 ടേബിൾ സ്‌പൂൺ
- സോയാസോസ് - 1 ടേബിൾ സ്‌പൂൺ
- ടൊമാറ്റോസോസ് - 2 ടേബിൾ സ്‌പൂൺ
- മുളക്പൊടി - 1/2 ടേബിൾ സ്‌പൂൺ
- മഞ്ഞൾപൊടി - 1/4 ടേബിൾ സ്‌പൂൺ
- മല്ലിപൊടി - 1 ടേബിൾ സ്‌പൂൺ
- കാശ്മീരിമുളക്പൊടി - 1 ടേബിൾ സ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
- സോയ മസൂരി അരി - 4 കപ്പ് (വേവിച്ച് വച്ചത്)
തയ്യാറാക്കുന്ന വിധം
പാനിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ചതിന് ശേഷം സവോള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക. ശേഷം അതിലേക്ക് കാരറ്റ്, പച്ചമുളക്, ക്യാബേജ്, ബീൻസ് എന്നിവ ഇട്ട് ഇളക്കി കൊടുക്കാം.
ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി, ഉപ്പ്, കാശ്മീരി മുളക്പൊടി എന്നിവയും ഇട്ട് കൊടുക്കാം. ശേഷം ചില്ലി സോസ്, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ ഇട്ട് കൊടുത്ത് ഇളക്കാം. അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കാം. ഇത് ഒരു അഞ്ച് മിനിറ്റ് നന്നായി ഇളക്കി കൊടുക്കണം.
അതിലേക്ക് അവസാനമായി നേരത്തെ വേവിച്ച് വച്ചിരിക്കുന്ന ചോറ് ഇട്ട് കൊടുക്കാം. ആവശ്യത്തിന് മല്ലിയിലയും കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കാം. ഇപ്പോൾ രുചികരമായ എഗ്ഗ് റൈസ് തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: