മനുഷ്യനെ വരെ വിഴുങ്ങാൻ കെൽപ്പുള്ളവയാണ് പെരുമ്പാമ്പുകൾ. എന്നാൽ ഭീമൻ പെരുമ്പാമ്പിനെ മറ്റൊരാൾ വിഴുങ്ങിയാലോ. അത്തരം ഒരു സംഭവത്തിന്‍റെ വീഡിയോയാണ് സിങ്കപ്പൂരിൽ നിന്നും പുറത്തു വരുന്നത്. സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ് എന്ന ഫോട്ടോഗ്രാഫറാണ് ഈ അപൂർവ ദൃശ്യം പകർത്തിയത്.
രാജവെമ്പാലയെ പിന്തുടര്‍ന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ മുന്‍പ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.
ഏഴ് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാന്‍ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫോട്ടോഗ്രഫര്‍മാരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. 5.4 മീറ്റര്‍ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാന്‍ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്.
ഇവിടെ നിന്നും ജിമ്മി വോങ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 45 മിനിറ്റ് എടുത്താണ് രാജവെമ്പാല പെരുമ്പാമ്പിനെ പൂര്‍ണമായും വിഴുങ്ങിയത്. ഇതിനു ശേഷമാണ് ജിമ്മിയും സംഘവും അവിടെ നിന്നു മടങ്ങിയത്. എന്തായാലും സംഭവം ഇതിനോടകം വൈറലായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: