കൊല്ലം: കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്‌മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തു. രേഷ്‌മയുടെ ഫെയ്‌സ് ബുക്ക് കാമുകനായി വ്യാജ ഐഡിയുണ്ടാക്കി മെസേജ് അയച്ചത് ജീവനൊടുക്കി ബന്ധുക്കളാണെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇക്കാര്യത്തിൽ രേഷ്‌മയിൽ നിന്നും വിവരങ്ങൾ തേടിയത്. എന്നാൽ അനന്തു എന്ന കാമുകൻ തനിക്കുണ്ടെന്ന നിലപാടിൽ തന്നെയാണ് രേഷ്‌മ.
ഗ്രീഷ്‌മയ്ക്ക് തന്നോട് പകയുണ്ട്. ചിലപ്പോൾ അതിനാലാകാം വ്യാജ ഐഡിയുണ്ടാക്കി തന്നോട് ചാറ്റ് ചെയ്തത്. എന്നാൽ തനിക്ക് കാമുകൻ ഉണ്ടായിരുന്നുവെന്നത് സത്യമാണെന്നും രേഷ്‌മ പറയുന്നു. രേഷ്‌മയുടെ ഭർതൃസഹോദരിയുടെ മകളാണ് ഗ്രീഷ്‌മ.
മറ്റൊരു ആൺ സുഹൃത്തുമായി ഗ്രീഷ്‌മയ്ക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് രേഷ്‌മ ഭർത്താവ് വിഷ്‌ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു. ഈ കാര്യത്തിൽ ഗ്രീഷ്‌മയ്ക്ക് തന്നോട് പകയുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമായിരിക്കാം വ്യാജ ഐഡിയിലുടെ തന്നെ കബളിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് രേഷ്‌മ പറയുന്നത്.
രേഷ്‌മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ പുഴയിൽ ചാടി ജീവനൊടുക്കിയിരുന്നു. എന്നാൽ താൻ കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നുവെന്നും ഇതിനു ശേഷമായിരിക്കാം ഇരുവരും തന്നെ കബളിപ്പിക്കാൻ ശ്രമിച്ചതെന്നും രേഷ്‌മ മൊഴി നൽകി. ജയിലിലെത്തിയാണ് പൊലീസ് രേഷ്‌മയെ ചോദ്യം ചെയ്‌തത്. കാമുകനൊപ്പം കഴിയാൻ കുഞ്ഞിനെ ജനിച്ചയുടൻ പുരയിടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: