ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പതിവായി മിഠായി വാങ്ങിയിരുന്ന കടയിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വണ്ടിപ്പെരിയാർ ടൗണിലെ കടയിൽ നിന്നാണ് പ്രതി പതിവായി മിഠായി വാങ്ങിയിരുന്നത്. നിത്യേന 50 മുതൽ 100 വരെ രൂപയ്ക്ക് മിഠായി വാങ്ങാറുണ്ടായിരുന്നുവെന്ന് കടയുടമ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തുന്ന ദിവസവും ഉച്ചയ്ക്ക് 12 ഓടെ കടയിൽ വരികയും 50 രൂപയ്ക്ക് മിഠായി വാങ്ങുകയും ചെയ്‌തു.
കടയിൽ നിന്നും വാങ്ങുന്ന മിഠായി കൊടുത്താണ് ഇയാൾ കുട്ടിയെ വശീകരിച്ചിരുന്നത്. മൂന്നു വർഷമായി സമാന രീതിയിൽ പ്രതി പീഡനം നടത്തിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കളോ, സഹോദരനോ വീട്ടിൽ ഇല്ലാത്ത സമയത്താണ് പ്രതി മിഠായികളുമായി കുട്ടിയെ കാണാൻ എത്തുന്നത്.
വീടിനു മുന്നിലെ ജനലിലൂടെ അകത്തു കടക്കുന്ന പ്രതി കുട്ടിക്ക് മിഠായി നൽകി വശത്താക്കിയ ശേഷം ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു പതിവ്. സംഭവം നടക്കുന്ന ദിവസം സമാനമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി. കുട്ടി മരിച്ചെന്നു കരുതി ഷാൾ കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കി.
ഇതിനിടെ കുട്ടിക്ക് ബോധം വന്നെങ്കിലും കുട്ടിയെ രക്ഷിക്കാതെ പ്രതി മരണം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ജനൽവഴി പുറത്തു കടന്ന പ്രതി കുട്ടിയുടെ സഹോദരൻ വരുന്നതു വരെ തൊട്ടപ്പുറത്തെ വീട്ടിൽ വിശ്രമിക്കുകയായിരിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരൻ നിലവിളിച്ചതോടെ ഓടിയെത്തിയതും പ്രതിയാണ്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: