കുമളി: മദ്യലഹരിയിൽ 13 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി മനുവാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
മദ്യലഹരിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തു കടക്കുകയും പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതി അയൽവീട്ടിലേക്ക് ഓടിക്കയറി.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതായി പൊലീസ് അറിയിച്ചു. പ്രതി മുമ്പും സമാന കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: