കുമളി: അനധികൃതമായി വിദേശ മദ്യം വിൽപന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. വണ്ടിപ്പെരിയാർ ചെങ്കര സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഡ്രൈ ഡേയിൽ ബാറിന് സമാന്തരമായി പ്രവര്‍ത്തിച്ചായിരുന്നു വിൽപന.
പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ആഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ സതീഷ്‌കുമാര്‍ ഡിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഉദ്യോഗസ്ഥരായ സൈനുദ്ധീന്‍കുട്ടി, വിനോദ്, പ്രമോദ്കുമാര്‍, ഷിബിന്‍, സ്റ്റെല്ല ഉമ്മന്‍ എന്നിവരും പങ്കെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: