കൊച്ചി: വൈദികൻ പ്രതിയായ പീഡനക്കേസിൽ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. തൃശൂരിൽ 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി പീഡിപ്പിക്കുകയും മൊബെല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം വിവരം പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിവാഹ ശേഷവും പ്രതി ഭീഷണി തുടരുകയാണെന്നുമാണ് കേസ്.
സംഭവത്തിൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതി പൊലീസിനോട് വിശദീകരണം തേടിയത്.
2016ല്‍ നടന്ന സംഭവമായതിനാല്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ ലഭ്യമല്ലെന്നും പ്രതി അക്കാലത്തുപയോഗിച്ച മൊബെല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റൂറല്‍ എസ്പി ജി.പൂങ്കുഴലി കോടതിയെ അറിയിച്ചു. യുവതിയുടെ പരാതി കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.
ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇരയുടേയും അയല്‍ക്കാരുടേയും കോളനിയിലെ മറ്റ് താമസക്കാരുടേയും മൊഴികള്‍ എടുത്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്.
കോളനിയില്‍ വിതരണം ചെയ്ത നോട്ടീസ് ഇര ഹാജരാക്കിയിട്ടുണ്ട്. ഇരയുടെ മെഡിക്കല്‍ പരിശോധന നടന്ന ദിവസം പ്രതി ആശുപത്രിയില്‍ എത്തിയെന്ന പരാതി അന്വേഷിച്ചെന്നും പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഇരയുടെ ഭര്‍ത്താവ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പൊലീസ് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: