ഇടുക്കി: ബേക്കറി ഉടമയെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന.
സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടം എടുത്തിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കട തുറക്കാനാകാതെ പ്രയാസത്തിലായിരുന്നു എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: