ഇടുക്കി: തോട്ടം തൊഴിളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശാന്തൻപാറ തലക്കുളത്താണ് സംഭവം. കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി തലക്കുളത്ത് എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യംരൂക്ഷമായിരുന്നു.
ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയില്‍ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോള്‍ മറ്റ് തൊഴിലാളികള്‍ ഓടിരക്ഷപെടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: